കെ സ്മാര്‍ട്ട് സേവനം ഇനി ത്രിതല പഞ്ചായത്തുകളില്‍
Friday, April 11, 2025 2:16 AM IST
തിരുവനന്തപുരം: ഡിജിറ്റല്‍ ഗവേര്‍ണന്‍സിന്റെ മുഖമായ കെ സ്മാര്‍ട്ടിന്റെ സേവനം ത്രിതല പഞ്ചായത്തുകളിലേക്ക് കൂടി വ്യാപിപ്പിച്ചതോടെ ഇനി കേരളം ട്രിപ്പിള്‍ സ്മാര്‍ട്ട്.
തിരുവനന്തപുരം, കവടിയാര്‍ ഉദയ് പാലസ് കണ്വന്ഷന് സെന്ററില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന് കെ സ്മാര്‍ട്ട് ത്രിതല പഞ്ചായത്തുകളില്‍ വിന്യസിക്കുന്നതിന്റെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ചു.
മന്ത്രി എം.ബി. രാജേഷ് അധ്യക്ഷനായി. ഇന്‍ഫര്‍മേഷന്‍ കേരള മിഷന് ചീഫ് മിഷന് ഡയറക്ടര്‍ ആന്‍ഡ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. സന്തോഷ് ബാബു റിപ്പോര്‍ട്ട് അവതരിപ്പിച്ചു. തദ്ദേശ വകുപ്പ് സ്പെഷ്യല്‍ സെക്രട്ടറി ടി.വി. അനുപമ സ്വാഗതവും ഐകെഎം കണ്ട്രോളര് ഓഫ് അഡ്മിനിസ്ട്രേഷന് ടിമ്പിള്‍ മാഗി പി.എസ്. നന്ദിയും പറഞ്ഞു.