ആശാ സമരം 59 ദിവസം പിന്നിട്ടു
Thursday, April 10, 2025 2:55 AM IST
തിരുവനന്തപുരം: തങ്ങൾ മുന്നോട്ടുവച്ച ആവശ്യങ്ങൾ നേടുംവരെ ശക്തമായി സമരരംഗത്തുണ്ടാകുമെന്ന പ്രഖ്യാപനവുമായി ആശാ സമരം സെക്രട്ടേറിയറ്റ് പടിക്കൽ 59 ദിവസം പിന്നിട്ടു.
സമരത്തിന്റെ ഭാഗമായുള്ള അനിശ്ചിതകാല നിരാഹാരസമരവും 21 ദിവസമായി തുടരുകയാണ്.