കര്‍ഷക പ്രശ്നങ്ങള്‍ പരിഹരിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാരിന് ഗുരുതര നിസംഗത: മാര്‍ തോമസ് തറയില്‍
Thursday, April 10, 2025 2:55 AM IST
ചങ്ങനാശേരി: കര്‍ഷകരുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതില്‍ സര്‍ക്കാരിന് ഗുരുതരമായ നിസംഗതയാണെന്നും ന്യായമായ അവകാശങ്ങള്‍ക്കായി കര്‍ഷകരെ സമരത്തിലേക്കു വലിച്ചിഴക്കുന്നത് ജനാധിപത്യ സര്‍ക്കാരിനു ഭൂഷണമല്ലെന്നും ചങ്ങനാശേരി ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയില്‍.
നെല്ല് സംഭരണത്തില്‍ ഇടനിലക്കാരുടെ കടന്നുകയറ്റം ഒഴിവാക്കുക, സംഭരിച്ച നെല്ലിന്റെ പ്രതിഫലം ഒരു മാസത്തിനുള്ളില്‍ കര്‍ഷകരുടെ അക്കൗണ്ടില്‍ എത്തിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് കത്തോലിക്കാ കോണ്‍ഗ്രസ് അതിരൂപത സമിതിയുടെ നേതൃത്വത്തില്‍ ചങ്ങനാശേരി കെഎസ്ആര്‍ടിസി ജംഗ്ഷനില്‍ സംഘടിപ്പിച്ച സായാഹ്ന ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു ആര്‍ച്ച്ബിഷപ്. അതിരൂപതാ പ്രസിഡന്റ് ബിജു സെബാസ്റ്റ്യന്‍ അധ്യക്ഷനായിരുന്നു. അതിരൂപതാ വികാരി ജനറാള്‍ മോണ്‍. ആന്റണി എത്തക്കാട്ട് മുഖ്യപ്രഭാഷണം നടത്തി.
ഡയറക്ടര്‍ ഫാ. സെബാസ്റ്റ്യന്‍ ചാമക്കാല, ജനറല്‍ സെക്രട്ടറി ബിനു ഡൊമിനിക്, ട്രഷറര്‍ ജോസ് വെങ്ങാന്തറ, രാജേഷ് ജോണ്‍, ജേക്കബ് നിക്കോളാസ്, ടോമിച്ചന് അയ്യരുകുളങ്ങര, സി.ടി. തോമസ്, റോസിലിന് കുരുവിള, ജിനോ ജോസഫ്, കെ.എസ്. ആന്റണി, കുഞ്ഞ് കളപ്പുര, ചാക്കപ്പന് ആന്റണി, സെബാസ്റ്റ്യന്‍ വര്‍ഗീസ്, സേവ്യര്‍ കൊണ്ടോടി, സൈബി അക്കര, പി.സി കുഞ്ഞപ്പന്, ജസി ആന്റണി, സിസി അമ്പാട്ട്, ജോസി ഡൊമിനിക്ക്, സോണിച്ചന്‍ ആന്റണി, തോമസ് ഫ്രാന്‍സിസ്, കുഞ്ഞുമോന് തൂമ്പുങ്കല്‍, ലാലി ഇളപ്പുങ്കല്‍, കെ.ഡി ചാക്കോ, ഡോ.റൂബിള്‍ രാജ്, വി.ജെ. ലാലി, മാത്യൂസ് ജോര്‍ജ്, ബീനാ ജോബി എന്നിവര്‍ പ്രസംഗിച്ചു.