റവ. ഡോ. സൈമൺ ചിറമേൽ എംസിബിഎസ് പ്രൊവിൻഷ്യൽ
Thursday, April 10, 2025 2:51 AM IST
കൊച്ചി: ദിവ്യകാരുണ്യ മിഷണറി സന്യാസ സമൂഹം (എംസിബിഎസ്) പരംപ്രസാദ് പ്രവിശ്യയുടെ പ്രൊവിൻഷ്യൽ സുപ്പീരിയറായി റവ. ഡോ. സൈമൺ ചിറമേൽ തെരഞ്ഞെടുക്കപ്പെട്ടു.
ഫാ. പോൾ പതിയാമൂലയാണ് വികാർ പ്രൊവിൻഷ്യൽ. ഫാ. ജോൺ പോൾ തെക്കുംചേരിക്കുന്നേൽ, ഫാ. ജിപ്സൺ കോളാട്ടുകുടി, ഫാ. ജോജോ കന്നപ്പള്ളി എന്നിവരെ കൗൺസിലർമാരായും തെരഞ്ഞെടുത്തു. കാലടി താന്നിപ്പുഴയിലുള്ള പരം പ്രസാദ് പ്രൊവിൻഷ്യലേറ്റിലായിരുന്നു തെരഞ്ഞെടുപ്പ്.