മാലിന്യ നിർമാർജനത്തിൽ കേരളം മാതൃകയാകണം: മുഖ്യമന്ത്രി
Thursday, April 10, 2025 2:51 AM IST
തിരുവനന്തപുരം: വിവിധ മേഖലകളിൽ രാജ്യത്തിനും ലോകത്തിനും മുന്നിൽ അസൂയാവഹമായ നേട്ടങ്ങൾ സ്വന്തമാക്കിയിട്ടുള്ള കേരളം മാലിന്യ നിർമാർജന മേഖലയിലും മാതൃകയാകണമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ.
കനകക്കുന്നിൽ തദ്ദേശ സ്വയംഭരണവകുപ്പ് സംഘടിപ്പിച്ച ദേശീയ ക്ലീൻ കേരള കോണ്‍ക്ലേവ് ’വൃത്തി 2025’ന്റെ ഉദ്ഘാടനം നിർവഹിച്ച് പ്രസംഗിക്കുകയായിരുന്നു മുഖ്യമന്ത്രി.
മാലിന്യനിർമാർജന രംഗത്തു കേരളത്തിനുണ്ടായ നേട്ടങ്ങളും ഭാവി പദ്ധതികൾ ആസൂത്രണം ചെയ്യുന്നതിനുമായാണ് ഈ കോണ്‍ക്ലേവ്. മാലിന്യനിർമാർജന രംഗത്ത് സമഗ്ര മുന്നേറ്റത്തിന് അവസരമായി ഈ കോണ്ക്ലേനിനെ കാണണമെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.
മന്ത്രി എം. ബി. രാജേഷ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. മന്ത്രിമാരായ കെ. രാജൻ, എ. കെ. ശശീന്ദ്രൻ, ജി.ആർ.അനിൽ, പി.എ. മുഹമ്മദ് റിയാസ്, എംഎൽഎമാരായ കടകംപള്ളി സുരേന്ദ്രൻ, ആന്റണി രാജു. ഒ.എസ്. അംബിക, കെ.ആൻസലൻ, സി.കെ.ഹരീന്ദ്രൻ, ഐ.ബി.സതീഷ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഡി. സുരേഷ് കുമാർ, കേരള ഖരമാലിന്യ സംസ്കരണ പദ്ധതി ഡയറക്ടർ ദിവ്യ എസ്. അയ്യർ, ശുചിത്വമിഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ യു.വി. ജോസ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.