കെ.എം. മാണിയുടെ ആറാം ചരമവാര്‍ഷികം ; കേരള കോണ്‍ഗ്രസ് അധ്വാനവര്‍ഗ ദിനമായി ആചരിച്ചു
Thursday, April 10, 2025 2:51 AM IST
കോട്ടയം: കേരള കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കെ.എം. മാണിയുടെ ആറാം ചരമവാര്‍ഷികം സംസ്ഥാന വ്യാപകമായി അധ്വാനവര്‍ഗ ദിനമായി ആചരിച്ചു. പാലാ കത്തീഡ്രലിലെ കെ.എം. മാണിയുടെ കബറിടത്തില്‍ കേരള കോണ്‍ഗ്രസ് ചെയര്മാന് പി.ജെ. ജോസഫ് എംഎല്‍എ പുഷ്പചക്രം സമര്‍പ്പിച്ചു.
കര്‍ഷക ജനതയ്ക്കും പാവപ്പെട്ടവര്‍ക്കും വേണ്ടി ജീവിതം സമര്‍പ്പിച്ച നേതാവായിരുന്നു കെ.എം. മാണിയെന്ന് പി.ജെ. ജോസഫ് പറഞ്ഞു.
വര്‍ക്കിംഗ് ചെയര്മാന് പി.സി തോമസ്, എക്സിക്യൂട്ടീവ് ചെയര്മാന് മോന്‍സ് ജോസഫ് എംഎല്‍എ, സെക്രട്ടറി ജനറല്‍ ജോയി ഏബ്രഹാം, കെ. ഫ്രാന്‍സിസ് ജോര്‍ജ് എംപി, തോമസ് ഉണ്ണിയാടന്, അപു ജോണ്‍ ജോസഫ്, എം.പി. ജോസഫ്, കെ.എഫ്. വര്‍ഗീസ്, ജയ്സണ്‍ ജോസഫ്, വര്‍ഗീസ് മാമ്മന്‍, തോമസ് കണ്ണന്തറ, ജോണി അരീക്കാട്ടില്‍, വര്‍ഗീസ് വെട്ടിയാങ്കല്‍, സന്തോഷ് കാവുകാട്ട്, ജോര്‍ജ് പുളിങ്കാട്, ബിനു ചെങ്ങളം, വി.ജെ. ലാലി, പ്രിന്‍സ് ലൂക്കോസ്, തോമസ് ഉഴുന്നാലില്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.