കരുവന്നൂർ ബാങ്കിൽ സിപിഎമ്മിന് അക്കൗണ്ടില്ലെന്ന് ഇഡിക്കു ബോധ്യപ്പെട്ടു: കെ. രാധാകൃഷ്ണൻ എംപി
Thursday, April 10, 2025 2:51 AM IST
തൃശൂർ: കരുവന്നൂർ ബാങ്കിൽ സിപിഎം ജില്ലാ കമ്മിറ്റിക്ക് അക്കൗണ്ടില്ലെന്ന് എൻഫോഴ്സ് മെന്റ് ഡയറക്ടറേറ്റിന് (ഇഡി) ബോധ്യപ്പെട്ടുവെന്ന്, കരുവന്നൂർ കേസിൽ ചോദ്യംചെയ്യാൻ ഇഡി വിളിപ്പിച്ച കെ. രാധാകൃഷ്ണൻ എംപി. ചോദ്യംചെയ്യലിനുശേഷം തൃശൂരിലെത്തിയ രാധാകൃഷ്ണൻ മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു.
“സിപിഎം ജില്ലാ കമ്മിറ്റി കരുവന്നൂരിൽ ഇടപെട്ടതിനെക്കുറിച്ചും കരുവന്നൂർ ബാങ്കിൽ ജില്ലാ കമ്മിറ്റി അക്കൗണ്ട് തുടങ്ങിയത് എന്തിനെന്നും ഇഡി എന്നോടു ചോദിച്ചു. സിപിഎമ്മിന് അക്കൗണ്ടില്ലെന്നു മറുപടി നൽകി.
ഇതേ കാര്യം ആവർത്തിച്ചുചോദിച്ചപ്പോൾ, ഉദ്യോഗസ്ഥരോടു പരിശോധിക്കാൻ പറഞ്ഞു. തൃശൂർ ജില്ലാ കമ്മിറ്റിയുടെ പേരിൽ കരുവന്നൂർ ബാങ്കിൽ അക്കൗണ്ടില്ലെന്ന് ഉദ്യോഗസ്ഥർക്കു ബോധ്യപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു.