പ്രധാനമന്ത്രി യശസ്വി പോസ്റ്റ്മെട്രിക് സ്കോളര്‍ഷിപ്പ്; അനിശ്ചിതത്വം നീങ്ങിയെന്ന് ന്യൂനപക്ഷ കമ്മീഷന്
Thursday, April 10, 2025 2:51 AM IST
കൊച്ചി: പ്രധാനമന്ത്രി യശസ്വി പോസ്റ്റ്മെട്രിക് സ്കോളര്‍ഷിപ്പുമായി ബന്ധപ്പെട്ട് ന്യൂനപക്ഷ വിദ്യാര്‍ഥികള്‍ നേരിട്ട അനിശ്ചിതത്വം നീങ്ങിയെന്ന് സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്.
സ്കോളര്‍ഷിപ്പുമായി ബന്ധപ്പെട്ട ഇ-ഗ്രാന്റ് പോര്‍ട്ടലിനെ കേന്ദ്രസര്‍ക്കാരിന്റെ ദേശീയ സ്കോളര്‍ഷിപ്പ് പോര്‍ട്ടലുമായി ഇന്റഗ്രേറ്റ് ചെയ്യുന്നതിന് സംസ്ഥാനസര്‍ക്കാര്‍ അപേക്ഷ സമര്‍പ്പിക്കുമെന്ന് കമ്മീഷന് അംഗം എ. സൈഫുദീന്‍ വ്യക്തമാക്കി. എറണാകുളം കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ന്യൂനപക്ഷ കമ്മീഷന് സിറ്റിംഗിലാണ് ഇക്കാര്യം അറിയിച്ചത്.
ഇ-ഗ്രാന്റ് അപേക്ഷ സമര്‍പ്പിക്കുന്നതിലെ സാങ്കേതിക പ്രശ്നങ്ങളെത്തുടര്‍ന്ന് ന്യൂനപക്ഷ വിദ്യാര്‍ഥികള്‍ക്കു സ്കോളര്‍ഷിപ്പ് നഷ്ടമാകുന്ന സാഹചര്യമുണ്ടായിരുന്നു.