അതിദരിദ്രർക്കു ഭൂമി കണ്ടെത്താൻ കളക്ടർമാർക്ക് അനുമതി
Thursday, April 10, 2025 1:37 AM IST
തിരുവനന്തപുരം: അതിദാരിദ്ര്യ നിർമാർജന പദ്ധതിയിലുൾപ്പെട്ട ഭൂരഹിതരായ അതിദരിദ്രർക്കു ഭൂമി കണ്ടെത്താൻ ജില്ലകളിൽ ഇതര വകുപ്പുകളുടെ ഉടമസ്ഥതയിലുള്ളതും ഉപയോഗിക്കാതെ തുടരുന്നതുമായ ഭൂമി കണ്ടെത്താൻ ജില്ലാ കളക്ടർമാർക്ക് അനുമതി നൽകാൻ മന്ത്രിസഭാ തീരുമാനം.
സുനാമി പുനരധിവാസ പദ്ധതിയിൽ ഉൾപ്പെടുത്തി നിർമിച്ചതും ആൾതാമസമില്ലാതെ കിടക്കുന്നതുമായ ഫ്ളാറ്റുകളും ഇതിനായി വിനിയോഗിക്കും.