ശ്രീ ചിത്തിര തിരുനാൾ നാഷണൽ അവാർഡ് പി. ആർ. ശ്രീജേഷിനും ജയറാമിനും
Thursday, April 10, 2025 1:37 AM IST
തിരുവനന്തപുരം: ശ്രീ ചിത്തിര തിരുനാൾ നാഷണൽ അവാർഡ് ഒളിമ്പ്യൻ പി. ആർ. ശ്രീജേഷിനും നടൻ ജയറാമിനും. ശ്രീ ചിത്തിര തിരുനാൾ ട്രസ്റ്റ് ചെയർമാൻ ടി.പി ശ്രീനിവാസനാണ് 2024ലെയും 2025ലെയും പുരസ്കാരം പ്രഖ്യാപിച്ചത്. രണ്ടു ലക്ഷം രൂപ വീതവും പ്രശംസാ ഫലകവുമാണ് ഓരോ അവാർഡ് ജേതാവിനും ലഭിക്കുക.
ശാസ്ത്രം, സാങ്കേതികം, വിദ്യാഭ്യാസം, കല, സംഗീതം, സ്പോർട്സ് സിനിമ, പൊതു പ്രവർത്തനം എന്നീ നിലകളിൽ രാജ്യത്തിന് സേവനം ചെയ്തിട്ടുള്ള മഹദ് വ്യക്തികൾക്കാണ് അവാർഡ് നൽകുന്നത്.
27ന് വൈകുന്നേരം നാലിന് തിരുവനന്തപുരത്തു നടക്കുന്ന ചടങ്ങിൽ കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ അവാർഡുകൾ സമ്മാനിക്കും.