വികലാംഗ അസോസിയേഷൻ സംസ്ഥാന സമ്മേളനം
Thursday, April 10, 2025 1:37 AM IST
തൃശൂർ: വികലാംഗ അസോസിയേഷൻ ഓഫ് ഇന്ത്യയുടെ സംസ്ഥാനസമ്മേളനവും കുടുംബസംഗമവും 12നു രാവിലെ ഒന്പതിനു ടൗണ്‍ഹാളിൽ നടക്കും. മന്ത്രി കെ. രാജൻ ഉദ്ഘാടനം ചെയ്യും.
തൃശൂർ ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്ത്, കോർപറേഷൻ മേയർ എം.കെ. വർഗീസ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിൻസ്, പി. ബാലചന്ദ്രൻ എംഎൽഎ, മണപ്പുറം ഫിനാൻസ് സിഇഒ വി.പി. നന്ദകുമാർ, ചെമ്മണൂർ ഇന്റർനാഷണൽ ഗ്രൂപ്പ് എംഡി ബോബി ചെമ്മണൂർ തുടങ്ങിയവർ പങ്കെടുക്കും.
സമ്മേളനത്തിന്റെ ഭാഗമായി 27 ഇന ആവശ്യങ്ങളുന്നയിച്ചു സംസ്ഥാനസർക്കാരിനു നിവേദനം നൽകിയെന്നു ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
അസോസിയേഷൻ പ്രസിഡന്റ് ആർ. രമേശൻ, ജനറൽ സെക്രട്ടറി ടി.ആർ. ബാലസുബ്രഹ്മണ്യൻ, ട്രഷറർ എ.ജി. മാധവൻ, കണ്‍വീനർ വി.ജി. സുഗതൻ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.