ടൂറിസ്റ്റ് ബസ് യാത്രക്കാരിൽനിന്ന് എംഡിഎംഎ പിടികൂടി
Thursday, April 10, 2025 1:37 AM IST
ആലുവ: ബംഗളൂരുവിൽനിന്ന് എറണാകുളത്തേക്കു വരികയായിരുന്ന രണ്ട് ടൂറിസ്റ്റ് ബസുകളിൽ റൂറൽ ജില്ലാ ഡാൻസാഫ് ടീം നടത്തിയ റെയ്ഡിൽ യാത്രക്കാരിൽനിന്ന് 123 ഗ്രാം എംഡിഎംഎ പിടികൂടി.
ആലുവ ചൊവ്വര വെളിയത്ത് മിഥുനിൽ(35) നിന്ന് 90 ഗ്രാമും ആലപ്പുഴ പൂന്തോപ്പ് വള്ളിയാട് വീട്ടിൽ ആൽബിൻ ഫ്രാൻസിസി (19) ൽനിന്ന് 33 ഗ്രാമും എംഡിഎംഎയാണ് കണ്ടെടുത്തത്.
മിഥുൻ ഷൂവിലും ആൽബിൽ ഷോൾഡർ ബാഗിലുമാണ് രാസലഹരി സൂക്ഷിച്ചത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.