ക്ലീമിസ് ബാവയുടെ ഭവന പദ്ധതി: മുദ്രവില, രജിസ്ട്രേഷൻ ഫീസ് ഇളവ്
Thursday, March 20, 2025 2:01 AM IST
തിരുവനന്തപുരം: മലങ്കര കത്തോലിക്കാ സഭാ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവയുടെ ഭവന പദ്ധതി പ്രകാരം ലഭിച്ച പയ്യന്നൂർ കാങ്കോൽ ആലക്കാട് ദേശത്ത് വീടും 2.03 ആർ വീതമുള്ള വസ്തുവും 10 ഗുണഭോക്താക്കളുടെ പേരിൽ രജിസ്റ്റർ ചെയ്യാൻ മുദ്രവില, രജിസ്ട്രേഷൻ ഫീസ് എന്നിവയിൽ ഇളവു നൽകാൻ മന്ത്രിസഭ തീരുമാനിച്ചു.
ഇവർ ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ളവരാണ് എന്ന ബന്ധപ്പെട്ട തഹസിൽദാരുടെ സാക്ഷ്യപ്പെടുത്തലിന് വിധേയമായാണ് ഇളവ് അനുവദിക്കുക.