രഹസ്യകൂടിക്കാഴ്ച: ബിനോയ് വിശ്വം പറയട്ടേയെന്ന് പ്രേമചന്ദ്രൻ
Wednesday, March 19, 2025 2:18 AM IST
തിരുവനന്തപുരം: സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന് ആര്‍ജവവും ഇച്ഛാശക്തിയും ഉണ്ടെങ്കില്‍ ഗവര്‍ണറുടെ സാന്നിധ്യത്തില്‍ മുഖ്യമന്ത്രി കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമനുമായി നടത്തിയ അനൗദ്യോഗിക കൂടിക്കാഴ്ച സംബന്ധിച്ച് അഭിപ്രായം പറയണമെന്ന് എന്‍.കെ. പ്രേമചന്ദ്രന് എംപി.
വിവിധ കക്ഷി എംപിമാരോടൊപ്പം താൻ പ്രധാനമന്ത്രിയുമൊത്തു ചായകുടിച്ചതിനെ പരിധിവിട്ട് ആക്ഷേപിക്കുകയും പരിഹസിക്കുകയും ചെയ്തയാളാണദ്ദേഹം. മുഖ്യമന്ത്രിയുടെയും സിപിഎമ്മിന്റെയും എല്ലാ നയവ്യതിയാനങ്ങളെയും വഴിവിട്ട് ന്യായീകരിക്കുന്ന സിപിഐ സംസ്ഥാന സെക്രട്ടറിയുടെ ഈ വിഷയത്തിലുളള മൗനം യുക്തിസഹമല്ല.
മുഖ്യമന്ത്രിയുടെ വാദമുഖങ്ങളെ ന്യായീകരിക്കുന്ന സിപിഎം നിലപാട് അപലപനീയമാണെന്നും എന്‍.കെ. പ്രേമചന്ദ്രന് എംപി പറഞ്ഞു.