അക്ഷരത്തെറ്റുകളുടെ പൂരമായി പ്ലസ് ടു മലയാളം ചോദ്യപേപ്പർ
Thursday, March 20, 2025 12:47 AM IST
തൃശൂർ: കഠിനചോദ്യങ്ങളും പാഠപുസ്തകങ്ങൾക്കു പുറത്തുള്ള ചോദ്യങ്ങളുംകൊണ്ട് പ്ലസ്ടു കുട്ടികളെ വലച്ച കെമിസ്ട്രി, ഫിസിക്സ് പരീക്ഷകൾക്കുശേഷം അക്ഷരത്തെറ്റുകളുടെ ഘോഷയാത്രയൊരുക്കി മലയാളം ചോദ്യപേപ്പർ. പതിനഞ്ച് അക്ഷരത്തെറ്റുകളും രണ്ടു വാചകങ്ങളിലെ പ്രയോഗപ്രശ്നവുമാണ് മാതൃഭാഷയുടെ ചോദ്യപേപ്പറിൽ ഉള്ളത്.
നാലാം ചോദ്യത്തിൽ ‘താമസം’ എന്നതിനുപകരം ‘താസമം’എന്നാണ് അച്ചടിച്ചിരിക്കുന്നത്. ‘സച്ചിനെക്കുറിച്ച്’ എന്നതിനു പകരം ‘സച്ചിനെക്കറിച്ച്’ എന്നും ‘കൊല്ലുന്നതിനെക്കാളും’എന്നുവേണ്ടതിനുപകരം ‘കൊല്ലുന്നതിനെക്കാളം’, ‘നീലകണ്ഠശൈലം’എന്നതിനുപകരം ‘നീലകണുശൈലം’, ‘കാതോർക്കും’ എന്നു വേണ്ടതിനുപകരം ‘കാരോർക്കും’എന്നിങ്ങനെ പോകുന്നു അക്ഷരത്തെറ്റുകൾ.
മാന്ത്രികഭാവനയിൽക്കുടി, അവതരിപ്പിച്ചരിക്കുന്ന, സൃഷ്ടിക്കുന്നണ്ടോ, പൂലിക്കോട്ടിൽ, ആധിയം, വലിപ്പിത്തിൽ എന്നിങ്ങനെ പോകുന്നു അച്ചടിത്തെറ്റുകൾ. എന്തായാലും ഈവർഷത്തെ പ്ലസ് ടു പരീക്ഷകൾ പലവിധത്തിൽ ചർച്ചാവിഷയമായിരിക്കുകയാണ്.