ചെങ്ങറയിൽ മിന്നലേറ്റ് ഒരാൾ മരിച്ചു
Wednesday, March 19, 2025 2:18 AM IST
കോന്നി: വേനൽമഴയ്ക്കിടെ ഇടിമിന്നലേറ്റ് ചെങ്ങറ സമരഭൂമിയിലെ താമസക്കാരൻ മരിച്ചു. കോന്നി ചെങ്ങറ സമരഭൂമിയിൽ 48-ാം നമ്പർ ശാഖയിൽ മണികണ്ഠ ഭവനത്തിൽ ആർ. നീലകണ്ഠനാണ് (68) മരിച്ചത്. ഇന്നലെ വൈകുന്നേരമായിരുന്നു മരണം.