ലഹരിക്കെതിരേ നിലപാടെടുത്ത പ്രിൻസിപ്പലിന് ആദരം
Wednesday, March 19, 2025 2:18 AM IST
കൊച്ചി: കോളജ് കാമ്പസിലെ ലഹരിവ്യാപനത്തിനെതിരേ കര്‍ശന നിലപാടെടുത്ത കളമശേരി ഗവ. പോളിടെക്നിക് പ്രിന്‍സിപ്പലിന് പാലാ സെന്റ് തോമസ് കോളജ് ഓള്‍ഡ് സ്റ്റുഡന്റ്സ് അസോസിയേഷന്റെ ആദരം.
കൊച്ചിയില്‍ ഒരു ദിവസത്തെ ഉല്ലാസ കപ്പല്‍ യാത്രയ്ക്കു ക്ഷണിച്ചാണ് പ്രിന്‍സിപ്പല്‍ ഷൈജു തോമസിന് അസോസിയേഷന് ആദരമറിയിക്കുന്നത്.
കളമശേരി പോളിടെക്നിക്കിലെ പ്രിന്‍സിപ്പല്‍ ലഹരിക്കെതിരേ നിലപാടെടുത്തത് മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഹോസ്റ്റലുകള്‍ക്കും മാതൃകയാണെന്ന് അസോസിയേഷന് ഗ്ലോബല്‍ ജനറല്‍ സെക്രട്ടറി ജെയിംസ് പാമ്പക്കല് പറഞ്ഞു.