രണ്ടരവയസുകാരനടക്കം കുടുംബത്തിലെ മൂന്നുപേർ മരിച്ച നിലയിൽ
Thursday, March 20, 2025 2:01 AM IST
ചാത്തന്നൂർ: രണ്ടര വയസുകാരനായ മകനടക്കം കുടുംബത്തിലെ മൂന്നുപേരെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി.
മയ്യനാട് കാരിക്കുഴി സുചിത്ര മുക്കിനടുത്ത് വലിയവിള നഗറിൽ ചെന്തച്ചനഴികം ഭാസ്കര വിലാസം വീട്ടിൽ വാടകയ്ക്ക് താമസിച്ചുവന്നിരുന്ന അജീഷ് (38), ഭാര്യ സുലു (36), ഏക മകൻ ആദി എന്നിവരെയാണ് ഇന്നലെ രാവിലെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
അജീഷും ഭാര്യ സുലുവും തൂങ്ങിമരിച്ച നിലയിലും മകൻ ആദി കട്ടിലിൽ മരിച്ചു കിടക്കുന്ന നിലയിലുമായിരുന്നു. കുട്ടിയെ കൊലപ്പെടുത്തിയ ശേഷം ഇവർ ആത്മഹത്യ ചെയ്തെന്നാണ് കരുതുന്നത്.