സ്വപ്നങ്ങൾക്ക് അതിരുകളില്ലെന്ന് സുനിത ഓർമിപ്പിക്കുന്നു: സ്പീക്കർ
Thursday, March 20, 2025 2:01 AM IST
തിരുവനന്തപുരം: ഒന്പതുമാസത്തെ ദീർഘമായ ബഹിരാകാശ പര്യവേക്ഷണ യജ്ഞത്തിനുശേഷം ഭൂമിയിൽ തിരികെയെത്തിയ സുനിതാ വില്യംസിനും സംഘത്തിനും നിയമസഭയുടെ ആദരം.
സ്വപ്നങ്ങൾക്ക് അതിരുകളില്ലെന്ന് ഒരിക്കൽക്കൂടി ഓർമിപ്പിക്കുന്നതാണു സുനിതാ വില്യംസിന്റെ ഈ വിജയം.
ഈ യാത്രയിൽ സുനിതയെ പിന്തുണച്ച ബാരി ബിച്ച് വിൽമോർ, നിക് ഹേഗ്, അലക്സാണ്ടർ ഗോർബുനോവ് എന്നിവർക്കും ഈ നേട്ടത്തിൽ പങ്കാളികളായ എല്ലാവർക്കും സഭയുടെ പേരിലുള്ള ഹൃദയം നിറഞ്ഞ ആശംസകൾ അറിയിക്കുന്നുവെന്ന് സ്പീക്കർ എ.എൻ. ഷംസീർ സഭയിൽ പറഞ്ഞു.