മന്ത്രിസഭയുടെ നാലാം വാർഷികം: ഒരു മാസം നീളുന്ന ആഘോഷം
Thursday, March 20, 2025 2:01 AM IST
തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിന്റെ നാലാം വാർഷിക ആഘോഷ പരിപാടികൾ ഏപ്രിൽ, മേയ് മാസങ്ങളിലായി തദ്ദേശതലം മുതൽ സംസ്ഥാനതലംവരെ വിപുലമായ ആഘോഷ പരിപാടികളോടെ നടത്തും.
എല്ലാ ജില്ലകളിലെ പരിപാടികളിലും മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കും. ഏപ്രിൽ 21ന് കാസർഗോഡ് നിന്ന് ആരംഭിച്ച് മേയ് 21ന് തിരുവനന്തപുരത്ത് സമാപിക്കുന്ന രീതിയിലാണ് പരിപാടികൾ.