ലെറ്റ്സ് ടോക്ക് പരമ്പരയുമായി കൊച്ചി ബിനാലെ ഫൗണ്ടേഷന്
Thursday, March 20, 2025 12:47 AM IST
കൊച്ചി: കൊച്ചി മുസിരിസ് ബിനാലെ ആറാം പതിപ്പിനു മുന്നോടിയായി സംസ്ഥാനത്തുടനീളം ലെറ്റ്സ് ടോക്ക് പ്രഭാഷണപരമ്പര സംഘടിപ്പിച്ച് കൊച്ചി ബിനാലെ ഫൗണ്ടേഷന്. ക്യുറേറ്റര്‍ നിഖില്‍ ചോപ്രയും പ്രോഗ്രാം ഡയറക്ടര്‍ മാരിയോ ഡിസൂസയും പരിപാടിയില്‍ പങ്കെടുക്കും.
ഇന്നു കൊല്ലം ശ്രീനാരായണ ഗുരു സാംസ്കാരിക സമുച്ചയത്തിലും നാളെ കോട്ടയം സിഎംഎസ് കോളജിലും 26ന് കാലടി സംസ്കൃത യൂണിവേഴ്സിറ്റിയിലും പ്രഭാഷണം നടക്കും. അടുത്ത ഘട്ടത്തില്‍ സംസ്ഥാനത്തിന്റെ മറ്റു ഭാഗങ്ങളിലും ലെറ്റ്സ് ടോക്ക് പ്രഭാഷണപരമ്പര സംഘടിപ്പിക്കും.
എച്ച്എച്ച് ആര്‍ട്ട് സ്പെയ്സസുമായി സഹകരിച്ച് ഡിസംബര്‍ 12 മുതല്‍ 2026 മാര്‍ച്ച് 31 വരെയാണ് ബിനാലെ നടക്കുക.