കമുക് തലയില്‍ വീണ് യുവാവ് മരിച്ചു
Thursday, March 20, 2025 2:01 AM IST
പാലാ: മരം മുറിക്കുന്നതിനിടയില്‍ കമുക് തലയില്‍ വീണ് യുവാവ് മരിച്ചു. ചക്കാമ്പുഴ താന്നിമൂട്ടില്‍ പരേതനായ രവിയുടെ മകന് അമല്‍ (29)ആണ് മരിച്ചത്.
സംസ്ക്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പില്‍. ഇന്നലെ ഉച്ചകഴിഞ്ഞ് രണ്ടിന് ഇടമറ്റത്ത് ചീങ്കല്ല് പങ്കപ്പാട് റോഡിന് സമീപത്തെ പുരയിടത്തിലാണ് അപകടമുണ്ടായത്.