ടിപ്പറിനു പിന്നില്‍ സ്കൂട്ടര്‍ ഇടിച്ച് വിദ്യാര്‍ഥി മരിച്ചു
Thursday, March 20, 2025 2:01 AM IST
മണര്‍കാട്: ടിപ്പറിനു പിന്നില്‍ സ്കൂട്ടര്‍ ഇടിച്ച് സ്കൂട്ടര്‍ യാത്രക്കാരനായ വിദ്യാര്‍ഥി മരിച്ചു. പുതുപ്പള്ളി തലപ്പാടി എസ്എംഇ കോളജിലെ രണ്ടാം വര്‍ഷ ബിഎസ്സി നഴ്സിംഗ് വിദ്യാര്‍ഥി കൊല്ലം കരുനാഗപ്പള്ളി തൊടിയൂര്‍ വടക്കേതില്‍ ചെമ്പകശേരിയില്‍ എന്‍. മുഹമ്മദ്ദ് അല്‍ത്താഫാ (19)ണു മരിച്ചത്.
മണര്‍കാട് ഐരാറ്റുനട പാലത്തിനുസമീപം ഇന്നലെ വൈകുന്നേരം ആറിനാണ് അപകടം. ടിപ്പറും സ്കൂട്ടറും കോട്ടയം ദിശയില്‍ പോകുകയായിരുന്നു. കാറിനെ മറികടന്ന് എത്തുമ്പോള്‍ ടിപ്പറിലിടിക്കുകയായിരുന്നു എന്നാണ് സംശയം.