പത്തനംതിട്ട കളക്ടറേറ്റിനു വ്യാജ ബോംബ് ഭീഷണി
Wednesday, March 19, 2025 2:18 AM IST
പത്തനംതിട്ട: കളക്ടറേറ്റിൽ മാരകസ്ഫോടകശേഷിയുള്ള ആർഡി എക്സ് പൈപ്പ് ബോംബ് വച്ചതായി കളക്ടർക്ക് മെയിലിൽ വ്യാജഭീഷണിസന്ദേശം എത്തിയതിനെത്തുടർന്ന് വ്യാപക പരിശോധന.
ഇന്നലെ രാവിലെ 6.48ന് ആസിഫ ഗഫൂർ എന്ന ഇ മെയിൽ ഐഡിയിൽനിന്നാണ് വ്യാജബോംബ് ഭീഷണി സന്ദേശം എത്തിയത്.
രാവിലെ പത്തോടെ എത്തിയ ജീവനക്കാരാണ് മെയിൽ സന്ദേശം ആദ്യം കണ്ടത്. ഉടൻതന്നെ വിവരം ജില്ലാ പോലീസ് മേധാവിയെ അറിയിച്ചു.