മുനമ്പം: തെറ്റ് തിരുത്താന്‍ സര്‍ക്കാര്‍ തയാറാകണമെന്ന് വഖഫ് സംരക്ഷണ സമിതി
Wednesday, March 19, 2025 12:55 AM IST
കൊച്ചി: മുനമ്പം വഖഫ് ഭൂമി വിഷയത്തില്‍ തെറ്റ് തിരുത്താന്‍ സര്‍ക്കാര്‍ തയാറാകണമെന്നു വഖഫ് സംരക്ഷണസമിതി. കോടതി ഉത്തരവ് അംഗീകരിക്കുകയോ വഖഫ് സ്വത്തിന്റെ കാര്യത്തില്‍ നിയമപ്രകാരം തീരുമാനമെടുക്കുകയോയാണു സര്‍ക്കാര്‍ ചെയ്യേണ്ടത്.
മുനമ്പം വിഷയത്തില്‍ വഖഫ് ബോര്‍ഡിന്റെയും സര്‍ക്കാരിന്റെയും മുന്‍ തീരുമാനങ്ങള്‍ക്കും അഭിപ്രായങ്ങള്‍ക്കും വിരുദ്ധമായ നിലപാടാണു സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടായതെന്ന് എം.എം. ബാവാ മൗലവി, വഖഫ് സംരക്ഷണസമിതി ചെയര്മാന് ഷെരീഫ് പുത്തന്‍പുര എന്നിവര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
മുനമ്പത്തെ കുടുംബങ്ങള്‍ക്ക് മെച്ചപ്പെട്ട പുനരധിവാസം ഉറപ്പാക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.