കെ സ്മാർട്ടിലൂടെ 57,200 വിവാഹ രജിസ്ട്രേഷൻ
Wednesday, March 19, 2025 2:18 AM IST
തിരുവനന്തപുരം: കെ സ്മാർട് മുഖേന ഇതുവരെ സംസ്ഥാനത്ത് 57,200 വിവാഹ രജിസ്ട്രേഷനുകൾ നടത്തി. ആകെ ലഭിച്ചത് 65,805 അപേക്ഷകളാണ്.
ഇതിൽ 86.92 ശതമാനവും തീർപ്പാക്കി. വിവാഹ സർട്ടിഫിക്കറ്റിലെ തിരുത്തലുകൾക്കായി സമർപ്പിക്കപ്പെട്ട 2591 അപേക്ഷകളിൽ 1790 അപേക്ഷകൾ തീർപ്പാക്കി സർട്ടിഫിക്കറ്റുകൾ നൽകി.
ഏറ്റവും കൂടുതൽ അപേക്ഷ ലഭിച്ചത് ഗുരുവായൂർ മുനിസിപ്പാലിറ്റിയിലാണ്. ഇവിടെ സമർപ്പിച്ച ആകെ 7820 വിവാഹ രജിസ്ട്രേഷൻ അപേക്ഷകളിൽ 6850 എണ്ണം തീർപ്പാക്കി.