രാജപാത ജനകീയ മാർച്ച്: കേസെടുത്ത് വനംവകുപ്പ്
Wednesday, March 19, 2025 2:18 AM IST
കോതമംഗലം: പഴയ ആലുവ - മൂന്നാർ രാജപാത തുറക്കണമെന്നാവശ്യപ്പെട്ടു രാജപാതയിൽ നടന്ന ജനകീയ മാർച്ചിൽ പങ്കെടുത്തവർക്കെതിരേ വനംവകുപ്പ് കേസെടുത്തു. പൊതുമുതൽ നശിപ്പിച്ചതിനാണു കേസ്.
പൂയംകുട്ടിയിൽ രാജപാതയിലെ യാത്ര തടസപ്പെടുത്തി വനം വകുപ്പ് സ്ഥാപിച്ച ക്രോസ് ബാർ തകർത്തെന്നും വാഹനത്തിന്റെ ചില്ല് പൊട്ടിച്ചു എന്നുള്ളതിനും 50,000 രൂപയാണു നഷ്ടം കണക്കാക്കിയിരിക്കുന്നത്.
നൂറ്റാണ്ടുകൾ പഴക്കമുള്ളതും വനം വകുപ്പിന് യാതൊരു അവകാശവുമില്ലാത്തതുമായ രാജപാതയിലെ സഞ്ചാരം തടഞ്ഞ് ക്രോസ് ബാറിട്ടത് ഒരു കാരണവശാലും അംഗീകരിക്കില്ലെന്നും കേസിൽപ്പെട്ടവർക്കൊപ്പം ഒരു നാട് മുഴുവനും ഒറ്റക്കെട്ടായി നിൽക്കുമെന്നും നിയമപരമായി നേരിടുമെന്നും രാജാപാത കോ-ഓർഡിനേഷൻ കമ്മിറ്റി അറിയിച്ചു.