ബ്രെത്തലൈസര്‍: ടൈപ്പ് ചെയ്തു നല്കുന്ന റിപ്പോര്‍ട്ടിന് സാധുതയില്ലെന്ന് കോടതി
Wednesday, March 19, 2025 2:18 AM IST
കൊച്ചി: മദ്യപിച്ചു വാഹനമോടിക്കുന്നവരെ പിടികൂടാന്‍ ഉപയോഗിക്കുന്ന ബ്രെത്തലൈസറില്നിന്നു വരുന്ന ഒറിജിനല്‍ പ്രിന്റൗട്ട് മാത്രമേ തെളിവായി പരിഗണിക്കാനാകൂവെന്ന് ഹൈക്കോടതി. പോലീസ് പിന്നീട് ടൈപ്പ് ചെയ്തു നല്കുന്ന റിപ്പോര്‍ട്ടിന് സാധുതയില്ലെന്നും കോടതി വ്യക്തമാക്കി.
കണ്ണൂര്‍ സ്വദേശി ധനേഷിനെതിരേ പായങ്ങാടി പോലീസ് രജിസ്റ്റര്‍ ചെയ്ത കേസും പയ്യന്നൂര്‍ മജിസ്ട്രേറ്റ് കോടതിയിലെ തുടര്‍നടപടികളും റദ്ദാക്കിയാണ് ജസ്റ്റീസ് വി.ജി. അരുണിന്റെ ഉത്തരവ്.
ബ്രെത്തലൈസര്‍ ടെസ്റ്റ് ഉപകരണത്തില്‍നിന്ന് ഉടനടി വരുന്ന പ്രിന്റൗട്ടാണ് മദ്യപിച്ചവരെ കണ്ടത്തുന്നതിനു പിന്‍ബലമേകുന്ന രേഖ. ഇതുസംബന്ധിച്ച് സംസ്ഥാന പോലീസ് മേധാവി സര്‍ക്കുലര്‍ ഇറക്കിയിട്ടുമുണ്ടെന്ന് കോടതി പറഞ്ഞു.