സർക്കാരിന്റെ വികസനപ്രവർത്തനങ്ങൾ: മുഖ്യമന്ത്രി അവലോകനയോഗം നടത്തും
Thursday, March 20, 2025 12:47 AM IST
തിരുവനന്തപുരം: സർക്കാരിന്റെ വികസനപ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തീകരിക്കപ്പെടുന്നുവെന്ന് ഉറപ്പുവരുത്താനും ജില്ലകളിൽ പുരോഗമിക്കുന്ന വികസനപ്രവർത്തനങ്ങൾക്ക് തടസങ്ങളുണ്ടെങ്കിൽ കണ്ടെത്തി പരിഹരിക്കുന്നതിനുമായി മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ മേഖലാ അവലോകന യോഗങ്ങൾ നടത്തും. മേയ് മാസത്തിൽ നാല് മേഖലകളിലായാണ് യോഗം.