ബാലരാമപുരത്ത് റോഡ് കെട്ടിയടച്ചു പരിപാടി: എസ്എച്ച്ഒയടക്കം നേരിട്ടു ഹാജരാകണം
Wednesday, March 19, 2025 2:18 AM IST
കൊച്ചി: ബാലരാമപുരത്ത് റോഡ് കെട്ടിയടച്ച് ‘ജ്വാല വനിതാ ജംഗ്ഷന്’ പരിപാടി നടത്തിയതുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ കേസില്‍ എതിര്‍കക്ഷികള്‍ നേരിട്ടു ഹാജരാകണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു.
സ്റ്റേഷന് ഹൗസ് ഓഫീസറടക്കം എതിര്‍കക്ഷികള്‍ 25ന് ഉച്ചകഴിഞ്ഞു രണ്ടിന് ഹാജരാകാനാണു നിര്‍ദേശിച്ചിരിക്കുന്നത്. അന്നത്തെ റൂറല്‍ എസ്പിയായിരുന്ന കിരണ്‍ നാരായണനടക്കം നേരത്തേ ഹാജരായ രണ്ടുപേരെ നേരിട്ടു ഹാജരാകുന്നതില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
പൊതുസ്ഥലങ്ങള്‍ വനിതകളുടേതുകൂടിയെന്ന സന്ദേശവുമായാണ് ബാലരാമപുരം പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ ജനുവരി മൂന്നിന് ജ്വാല പരിപാടി സംഘടിപ്പിച്ചത്.