തദ്ദേശസ്ഥാപനതല ശുചിത്വപ്രഖ്യാപനങ്ങൾ 30ന്; 22നും 23നും വിപുലമായ പൊതുഇടം ശുചീകരണം
Wednesday, March 19, 2025 12:55 AM IST
തിരുവനന്തപുരം: മാലിന്യമുക്ത നവകേരളത്തിന്റെ തദ്ദേശസ്ഥാപനതല പ്രഖ്യാപനങ്ങൾ 30 ന് നടക്കും. ഇതിനു മുന്നോടിയായി, 22, 23 തീയതികളിൽ തദ്ദേശസ്ഥാപന തലത്തിൽ വിപുലമായ ശുചീകരണ പ്രവർത്തനങ്ങൾ നടത്തും. ഏപ്രിൽ അഞ്ചുവരെ പഞ്ചായത്ത് തലം മുതൽ ജില്ലാതലം വരെ ഇതിന്റെ ഭാഗമായി വിവിധ പരിപാടികൾ സംഘടിപ്പിക്കും.
മാലിന്യമുക്ത നവകേരളം പ്രഖ്യാപനത്തിന് മുന്നോടിയായാണ് തദ്ദേശസ്വയംഭരണ സ്ഥാപനതല പ്രഖ്യാപനം ആകെ ഒറ്റ ദിവസമായി നടക്കുക. ശുചിത്വ പ്രഖ്യാപനത്തിന്റെ സ്മാരകമായി ‘വേസ്റ്റ് ടു ആർട്’ വിഷയമാക്കി ഇൻസ്റ്റലേഷനുകള്‍ സ്ഥാപിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്.