തേവര എസ്എച്ച് കോളജിന് പുരസ്കാരം
Wednesday, March 19, 2025 2:18 AM IST
കൊച്ചി: തേവര സേക്രഡ് ഹാർട്ട് കോളജിന് മികച്ച കായികവിഭാഗമുള്ള കോളജിന് ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ് ഏർപ്പെടുത്തിയ ‘ഫാ. ജോയ് പീനിക്കാപറമ്പിൽ ദേശീയ പുരസ്കാരം’.
ദേശീയ, അന്തർദേശീയ ടൂർണമെന്റുകളിലുള്ള മികവുകളും നേട്ടങ്ങളും കായികമേഖലയുടെ ഉന്നമനത്തിനായി നടത്തുന്ന പ്രവർത്തനങ്ങളും അടിസ്ഥാനമാക്കിയാണു പുരസ്കാരം.
സിഎംഐ ദേവമാതാ പ്രോവിൻസ് വികാർ പ്രൊവിൻഷ്യൽ ഫാ. ഡേവി കാവുങ്ങൽ, ക്രൈസ്റ്റ് കോളജ് മാനേജർ ഫാ. ജോയ് പീനിക്കാപറമ്പിൽ, പ്രിൻസിപ്പൽ ഫാ. ജോളി ആൻഡ്രൂസ്, വൈസ് പ്രിൻസിപ്പൽ ഡോ. സേവ്യർ ജോസഫ്, കായിക വിഭാഗം മേധാവി ഡോ. ബിന്റു ടി. കല്യാൺ എന്നിവർ പ്രസംഗിച്ചു.