ടാർ മിക്സിംഗ് യൂണിറ്റിലുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു
Wednesday, March 19, 2025 12:55 AM IST
പൂഞ്ഞാർ: ടാർ മിക്സിംഗ് യൂണിറ്റിലുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. കോട്ടയം മുടിയൂർക്കര ശോഭനം വീട്ടിൽ പരേതനായ സദാശിവന്റെ മകൻ പ്രവീൺ (42) ആണ് മരിച്ചത്.
ഇന്നലെ പുലർച്ചെ പൂഞ്ഞാർ കൊക്കരണിയിലെ യൂണിറ്റിലാണ് അപകടമുണ്ടായത്. ചൊവ്വാഴ്ച പുലർച്ചെ പ്രവീൺ യൂണിറ്റിലൂടെ നടക്കുമ്പോൾ മെറ്റൽകൂനയിൽനിന്നു കാൽവഴുതി വീഴുകയായിരുന്നു. അമ്മ ശോഭന. സംസ്കാരം നടത്തി.