അങ്കണവാടി ജീവനക്കാരുടെ സമരം മൂന്നാം ദിനത്തിലേക്ക്
Wednesday, March 19, 2025 2:18 AM IST
തിരുവനന്തപുരം: വേതന വർധന ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ച് അങ്കണവാടി വർക്കർമാരും ഹെൽപ്പർമാരും സെക്രട്ടേറിയറ്റിനു മുന്നിൽ നടത്തുന്ന അനിശ്ചിതകാല രാപകൽ സമരം മൂന്നാം ദിവസത്തിലേക്ക്. സമരത്തിന്റെ രണ്ടാം ദിവസം കെപിസിസി ജനറൽ സെക്രട്ടറി എം. ലിജു ഉദ്ഘാടനം ചെയ്തു.