ഒഎൻവി പുരസ്കാരം സാനുവിനും മുകുന്ദനും
Wednesday, March 19, 2025 2:18 AM IST
തിരുവനന്തപുരം: കേരള സർവകലാശാലയുടെ 2021, 2022 വർഷത്തെ ഒഎൻവി പുരസ്കാരത്തിന് യഥാക്രമം എം.കെ. സാനുവും എം. മുകുന്ദനും അർഹരായി. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം.
എം.കെ. സാനുവിന്റെയും എം. മുകുന്ദന്റെയും സമഗ്രസംഭാവനയെ മുൻനിർത്തിയാണ് പുരസ്കാരത്തിനായി തെരഞ്ഞെടുത്തത്. ആഷാ മേനോൻ, ഡോ. കെ.എസ്. രവികുമാർ, ഡോ. എസ്. നസീബ് , ഡോ. സി.ആർ. പ്രസാദ്, ഡോ. സീമ ജെറോം എന്നിവരടങ്ങുന്ന സമിതിയാണ് പുരസ്കാര ജേതാക്കളെ തെരഞ്ഞെടുത്തത്.