കാ​​​സ​​​ര്‍​ഗോ​​​ഡ്: ക​​​ര്‍​ണാ​​​ട​​​ക​​​യി​​​ല്‍​നി​​​ന്നു മാ​​​ര​​​ക​​​മ​​​യ​​​ക്കു​​​മ​​​രു​​​ന്നാ​​​യ എം​​​ഡി​​​എം​​​എ ക​​​ട​​​ത്തി​​​യ സം​​​ഭ​​​വ​​​ത്തി​​​ല്‍ മു​​​ഖ്യ​​​പ്ര​​​തി അ​​​റ​​​സ്റ്റി​​​ല്‍. ക​​​ര്‍​ണാ​​​ട​​​ക വീ​​​രാ​​​ജ്‌​​​പേ​​​ട്ട ഹാ​​​ലു​​​ഗു​​​ണ്ട​​​യി​​​ലെ എ.​​​കെ.​ ആ​​​ബി​​​ദി​​​നെ​​​യാ​​​ണ് (37) ആ​​​ദൂ​​​ര്‍ പോ​​​ലീ​​​സ് അ​​​റ​​​സ്റ്റ് ചെ​​​യ്ത​​​ത്. ജ​​​നു​​​വ​​​രി 13നാ​​​ണ് കേ​​​സി​​​നാ​​​സ്പ​​​ദ​​​മാ​​​യ സം​​​ഭ​​​വം.

ആ​​​ദൂ​​​ര്‍ എ​​​സ്‌​​​ഐ കെ.​​​പി. വി​​​നോ​​​ദ്കു​​​മാ​​​റും സം​​​ഘ​​​വും നൈ​​​റ്റ് പ​​​ട്രോ​​​ളിം​​​ഗ് ന​​​ട​​​ത്തു​​​ന്ന​​​തി​​​നി​​​ടെ​​​യാ​​​ണ് കൊ​​​ട്യാ​​​ടി ഭാ​​​ഗ​​​ത്തു​​നി​​​ന്ന് ഒ​​​രു കാ​​​ര്‍ അ​​​തി​​​വേ​​​ഗം ഓ​​​ടി​​​ച്ചു​​​വ​​​രു​​​ന്ന​​​ത് ക​​​ണ്ട​​​ത്. സം​​​ശ​​​യം തോ​​​ന്നി കാ​​​റി​​​നു കൈ​​​കാ​​​ണി​​​ച്ചു​​​വെ​​​ങ്കി​​​ലും നി​​​ര്‍​ത്താ​​​ന്‍ കൂ​​​ട്ടാ​​​ക്കി​​​യി​​​ല്ല. ഇ​​​തോ​​​ടെ പോ​​​ലീ​​​സ് സം​​​ഘം പി​​​ന്തു​​​ട​​​ര്‍​ന്നു.

ബെ​​​ള്ളി​​​പ്പാ​​​ടി റോ​​​ഡ് ജം​​​ഗ്ഷ​​​നി​​​ല്‍ പോ​​​ലീ​​​സ് വ​​​ണ്ടി റോ​​​ഡി​​​നു കു​​​റു​​​കെ​​​യി​​​ട്ടാ​​​ണ് പി​​​ടി​​​കൂ​​​ടി​​​യ​​​ത്. വി​​​ശ​​​ദ​​​മാ​​​യ പ​​​രി​​​ശോ​​​ധ​​​ന​​​യി​​​ലാ​​​ണ് പ്ലാ​​​സ്റ്റി​​​ക് ക​​​വ​​​റി​​​ലാ​​​ക്കി പാ​​​ന്‍റ്​​​സി​​​ന്‍റെ പോ​​​ക്ക​​​റ്റി​​​ല്‍ സൂ​​​ക്ഷി​​​ച്ചി​​​രു​​​ന്ന 100.76 ഗ്രാം ​​​എം​​​ഡി​​​എം​​​എ പി​​​ടി​​​കൂ​​​ടി​​​യ​​​ത്. കാ​​​റി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്ന മു​​​ളി​​​യാ​​​ര്‍ മാ​​​സ്തി​​​ക്കു​​​ണ്ടി​​​ലെ മു​​​ഹ​​​മ്മ​​​ദ് സ​​​ഹ​​​ദ് (26), കാ​​​സ​​​ര്‍​ഗോ​​​ഡ് കോ​​​ട്ട​​​ക്ക​​​ണ്ണി​​​യി​​​ലെ പി.​​​എം. ഷാ​​​ന​​​വാ​​​സ് (42), ഭാ​​​ര്യ ഷെ​​​രീ​​​ഫ (40), ച​​​ട്ട​​​ഞ്ചാ​​​ലി​​​ലെ ഷു​​​ഹൈ​​​ബ (28) എ​​​ന്നി​​​വ​​​രെ അ​​​റ​​​സ്റ്റ് ചെ​​​യ്തി​​​രു​​​ന്നു.


സ​​​ഹ​​​ദി​​​നെ വി​​​ശ​​​ദ​​​മാ​​​യി ചോ​​​ദ്യം ചെ​​​യ്ത​​​പ്പോ​​​ഴാ​​​ണ് ഇ​​​വ​​​രെ പി​​​ടി​​​കൂ​​​ടു​​​ന്ന​​​തി​​​നു ര​​​ണ്ടു​​​ദി​​​വ​​​സം മു​​​മ്പ്, ജ​​​നു​​​വ​​​രി 11ന് 90,000 ​​​രൂ​​​പ ഉ​​​പ്പ​​​ള പ​​​ച്ച​​​മ്പ​​​ള​​​യി​​​ലെ എ​​​സ്ബി​​​ഐ ബ്രാ​​​ഞ്ചി​​​ലെ അ​​​ബ്ദു​​​ള്‍ ഖാ​​​ദ​​​ര്‍ എ​​​ന്ന​​​യാ​​​ളു​​​ടെ അ​​​ക്കൗ​​​ണ്ടി​​​ലേ​​​ക്ക് അ​​​യ​​​ച്ചു​​​കൊ​​​ടു​​​ത്ത​​​താ​​​യി അ​​​റി​​​യു​​​ന്ന​​​ത്.