ചന്ദനക്കൃഷി: സര്‍ക്കാര്‍ നയത്തിനെതിരേ ഗൂഢനീക്കമെന്ന് കര്‍ഷക കൂട്ടായ്മ
Wednesday, March 19, 2025 12:55 AM IST
കൊച്ചി: സര്‍ക്കാരിന്റെ ചന്ദനക്കൃഷി പദ്ധതികളെ അട്ടിമറിക്കാൻ ആസൂത്രിത നീക്കം നടക്കുന്നുവെന്ന് വയനാട് പാടിച്ചിറയിലെ ചന്ദനക്കര്ഷകരുടെ കൂട്ടായ്മയായ സാൻഡല്‍വുഡ് ഗ്രൂപ്പ് ഫാര്‍മേഴ്സ് വെല്‍ഫെയര്‍ അസോസിയേഷന്.
ഗൂഢാലോചനയുടെ ഭാഗമായി വയനാട്ടില്‍ ചന്ദനക്കൃഷി തട്ടിപ്പ് എന്നു വ്യാജപ്രചാരണം നടത്തുന്നുണ്ടെന്നും അസോസിയേഷൻ ഭാരവാഹികൾ ആരോപിച്ചു.
ചന്ദനക്കൃഷി ജനകീയമാക്കുന്നതിന് സ്വകാര്യമേഖലയുടെയും കര്‍ഷകരുടെയും സഹകരണം ഉറപ്പാക്കുന്നതിന് വിവിധ പദ്ധതികള്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. 2024ലെ സംസ്ഥാന ബജറ്റിലും പ്രഖ്യാപനങ്ങളുണ്ട്.