തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മു​​​ത​​​ല​​​പ്പൊ​​​ഴി ഹാ​​​ര്‍​ബ​​​ര്‍ വി​​​ക​​​സ​​​ന​​​ത്തി​​​ന് കേ​​​ന്ദ്ര ഫി​​​ഷ​​​റീ​​​സ്, മൃ​​​ഗ​​​സം​​​ര​​​ക്ഷ​​​ണ മ​​​ന്ത്രാ​​​ല​​​യം അ​​​നു​​​മ​​​തി ന​​​ല്‍​കി.

അ​​​ഞ്ചു​​​തെ​​​ങ്ങ്-​​​മു​​​ത​​​ല​​​പ്പൊ​​​ഴി മ​​​ത്സ്യ​​​ബ​​​ന്ധ​​​ന​​​ത്തി​​​നി​​​ടെ​​​യു​​​ള്ള അ​​​പ​​​ക​​​ട​​​മ​​​ര​​​ണ​​​ങ്ങ​​​ള്‍​ക്ക് അ​​​റു​​​തി വ​​​രു​​​ത്താ​​​ന്‍ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി മ​​​ത്സ്യ സ​​​മ്പ​​​ദാ യോ​​​ജ​​​ന വ​​​ഴി​​​യാ​​​ണ് 177 കോ​​​ടി രൂ​​​പ​​​യു​​​ടെ​​​യു​​​ടെ പ​​​ദ്ധ​​​തി​​​ക്ക് കേ​​​ന്ദ്ര​​​സ​​​ര്‍​ക്കാ​​​ര്‍ അം​​​ഗീ​​​കാ​​​രം ന​​​ല്‍​കി​​​യ​​​തെ​​​ന്ന് കേ​​​ന്ദ്ര ഫി​​​ഷ​​​റീ​​​സ് സ​​​ഹ​​​മ​​​ന്ത്രി ജോ​​​ര്‍​ജ് കു​​​ര്യ​​​ന്‍ അ​​​റി​​​യി​​​ച്ചു.

പാ​​​രി​​​സ്ഥി​​​തി​​​കാ​​​ഘാ​​​ത അ​​​തി​​​ജീ​​​വ​​​ന​​​ശേ​​​ഷി​​​യു​​​ള്ള ഗ്രാ​​​മ​​​പ​​​ദ്ധ​​​തി​​​യി​​​ലേ​​​ക്ക് ആ​​​റു​​​ ഗ്രാ​​​മ​​​ങ്ങ​​​ളെ ഉ​​​ള്‍​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടു​​​ണ്ട്. 415 യ​​​ന്ത്ര​​​വ​​​ത്കൃ​​​ത മ​​​ത്സ്യ​​​ബ​​​ന്ധ​​​ന ബോ​​​ട്ടു​​​ക​​​ള്‍​ക്ക് ലാ​​​ന്‍​ഡ് ചെ​​​യ്യാ​​​ന്‍ സൗ​​​ക​​​ര്യ​​മു​​ള്ള രീ​​തി​​യിലാ​​ണ് മു​​​ത​​​ല​​​പ്പൊ​​​ഴി ഫി​​​ഷിം​​​ഗ് ഹാ​​​ര്‍​ബ​​​റി​​​ന്‍റെ വി​​​പു​​​ലീ​​​ക​​​ര​​​ണം. പ്ര​​​തി​​​വ​​​ര്‍​ഷം 38,142 ട​​​ണ്‍ മ​​​ത്സ്യം കൈ​​​കാ​​​ര്യം ചെ​​​യ്യാ​​​ന്‍ ക​​​ഴി​​​യും. പ​​​ദ്ധ​​​തി​ ​വ​​​ഴി 10,000ൽപ​​​രം ആ​​​ളു​​​ക​​​ള്‍​ക്ക് നേ​​​രി​​​ട്ടും പ​​​രോ​​​ക്ഷ​​​മാ​​​യും പ്ര​​​യോ​​​ജ​​​നം ല​​​ഭി​​​ക്കും.

മു​​​ത​​​ല​​​പ്പൊ​​​ഴി​​​യി​​​ല്‍ ആ​​​വ​​​ര്‍​ത്തി​​​ച്ചു​​​ള്ള അ​​​പ​​​ക​​​ട​​​സാ​​​ദ്ധ്യ​​​ത​​​ക​​​ള്‍ പ​​​രി​​​ഹ​​​രി​​​ക്കു​​​ന്ന​​​തി​​​നാ​​​യി പൂ​​​ന​​​യി​​​ലെ സെ​​​ന്‍​ട്ര​​​ല്‍ വാ​​​ട്ട​​​ര്‍ ആ​​​ൻഡ് പ​​​വ​​​ര്‍ റി​​​സ​​​ര്‍​ച്ച് സ്‌​​​റ്റേ​​​ഷ​​​നാണ് ശാ​​​സ്ത്രീ​​​യ​​​വും ഗ​​​ണി​​​ത​​​ശാ​​​സ്ത്ര മാ​​​തൃ​​​കാ പ​​​ഠ​​​ന​​​ങ്ങ​​​ളി​​​ലൂ​​​ടെ​​​യും റി​​​പ്പോ​​​ര്‍​ട്ട് ത​​​യാ​​​റാ​​​ക്കി​​​യ​​​ത്.

അ​​​തേ​​​സ​​​മ​​​യം നി​​​ര്‍​മാ​​​ണ​​​ത്തി​​​നാ​​​വ​​​ശ്യ​​​മാ​​​യ പ​​​രി​​​സ്ഥി​​​തി ആ​​​ഘാ​​​ത പ​​​ഠ​​​നം ന​​​ട​​​ത്തി​​​യ​​​ത് സം​​​സ്ഥാ​​​ന സർക്കാരാണ്. സർക്കാർ സ​​​മ​​​ര്‍​പ്പി​​​ച്ച പു​​​തി​​​യ ഡി​​​പി​​​ആ​​​റി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ല്‍ 60:40 അ​​​നു​​​പാ​​​ത​​​ത്തി​​​ലാ​​​ണ് അം​​​ഗീ​​​കാ​​​രം ന​​​ല്‍​കി​​​യ​​​ത്. 177 കോ​​​ടി രൂ​​​പ​​​യി​​​ല്‍ 106.2 കോ​​​ടി രൂ​​​പ കേ​​​ന്ദ്ര​​​പ​​​ദ്ധ​​​തി​​​യാ​​​യ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി മ​​​ത്സ്യ സ​​​മ്പ​​​ദാ യോ​​​ജ​​​ന വ​​​ഴി​​​യാ​​​ണ് ന​​​ല്‍​കു​​​ന്ന​​​ത്.

കേ​​​ര​​​ള​​​ത്തി​​​ന്‍റെ വി​​​ഹി​​​തം 70.80 കോ​​​ടി രൂ​​​പ​​​യാ​​​ണ്. പ്ര​​​ധാ​​​ന​​​മ​​​ന്ത്രി മ​​​ത്സ്യ സ​​​മ്പ​​​ദാ യോ​​​ജ​​​ന​​​യി​​​ല്‍ നി​​​ന്ന് നൂ​​​റ് ശ​​​ത​​​മാ​​​നം കേ​​​ന്ദ്ര വി​​​ഹി​​​ത​​​ത്തോ​​​ടെ ന​​​ട​​​ത്തു​​​ന്ന പാ​​​രി​​​സ്ഥി​​​തി​​​കാ​​​ഘാ​​​ത അ​​​തി​​​ജീ​​​വ​​​ന ശേ​​​ഷി​​​യു​​​ള്ള ഗ്രാ​​​മ പ​​​ദ്ധ​​​തി​​​യി​​​ലേ​​​ക്ക് ആ​​​റ് ഗ്രാ​​​മ​​​ങ്ങ​​​ളെ തെ​​​ര​​​ഞ്ഞെ​​​ടു​​​ത്തെന്നും അ​​​ദ്ദേ​​​ഹം അ​​​റി​​​യി​​​ച്ചു.


തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം- ചി​​​ല​​​ക്കൂ​​​ര്‍, എ​​​റ​​​ണാ​​​കു​​​ളം​​​-പു​​​തു​​​വൈ​​​പ്പി​​​ന്‍, ഞാ​​​റ​​​ക്ക​​​ല്‍, ആ​​​ല​​​പ്പു​​​ഴ തോ​​​ട്ട​​​പ്പ​​​ള്ളി, കൊ​​​ല്ലം​​​-ഇ​​​ര​​​വി​​​പു​​​രം, അ​​​ഴീ​​​ക്ക​​​ല്‍ എ​​​ന്നി​​​വ​​​യാ​​​ണ് പ​​​ദ്ധ​​​തി​​​യി​​​ലു​​​ള്‍​പ്പെ​​​ട്ട ഗ്രാ​​​മ​​​ങ്ങ​​​ള്‍. ഗ്രാ​​​മവി​​​ക​​​സ​​​ന​​​ത്തി​​​നാ​​​യി ര​​​ണ്ടുകോ​​​ടി രൂ​​​പ വീ​​​ത​​​മാ​​​ണ് പ​​​ദ്ധ​​​തി​​​ക്കു കീ​​​ഴി​​​ല്‍ അ​​​നു​​​വ​​​ദി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്.

അ​​​ഞ്ചു തു​​​റ​​​മു​​​ഖ​​​ങ്ങ​​​ള്‍ ന​​​വീ​​​ക​​​രി​​​ക്കും

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ള​​​ത്തി​​​ലെ അ​​​ഞ്ചു തു​​​റ​​​മു​​​ഖ​​​ങ്ങ​​​ള്‍ ന​​​വീ​​​ക​​​രി​​​ക്കു​​​ന്ന​​​തി​​​നു തീ​​​രു​​​മാ​​​ന​​​മാ​​​യ​​​താ​​​യി കേ​​​ന്ദ്ര സ​​​ഹ​​​മ​​​ന്ത്രി ജോ​​​ര്‍​ജ് കു​​​ര്യ​​​ന്‍ പ​​​റ​​​ഞ്ഞു.

126.22 കോ​​​ടി​​​യു​​​ടെ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി മ​​​ത്സ്യ സ​​​മ്പ​​​ദാ യോ​​​ജ​​​ന പ്ര​​​കാ​​​രം നാ​​​ല് പ​​​ദ്ധ​​​തി​​​ക​​​ളും ഫി​​​ഷ​​​റീ​​​സ് ആ​​​ന്‍​ഡ് അ​​​ക്വാ​​​ക​​​ള്‍​ച്ച​​​ര്‍ ഇ​​​ന്‍​ഫ്രാ​​​സ്ട്ര​​​ക്ച​​​ര്‍ ഡെ​​​വ​​​ല​​​പ്‌​​​മെ​​​ന്‍റ് ഫ​​​ണ്ട് വ​​​ഴി 161 കോ​​​ടി രൂ​​​പ മു​​​ത​​​ല്‍ മു​​​ട​​​ക്കു​​​ള്ള ഫി​​​ഷിം​​​ഗ് ഹാ​​​ര്‍​ബ​​​ര്‍ പ​​​ദ്ധ​​​തി​​​യും ഉ​​​ള്‍​പ്പെ​​​ടു​​​ന്നു. ഇ​​​തു​​​വ​​​ഴി 1,47,522 മ​​​ത്സ്യ​​​ത്തൊഴി​​​ലാ​​​ളി​​​ക​​​ള്‍​ക്ക് നേ​​​രി​​​ട്ടും ര​​​ണ്ടു ല​​​ക്ഷ​​​ത്തി​​​ല്‍​പ​​​രം പേർക്ക് അ​​​ല്ലാ​​​തെ​​​യും പ്ര​​​യോ​​​ജ​​​ന​​​പ്പെ​​​ടും.

കാ​​​സ​​​ര്‍​ഗോ​​​ഡ് ഫി​​​ഷിം​​​ഗ് ഹാ​​​ര്‍​ബ​​​ര്‍ വി​​​പു​​​ലീ​​​ക​​​ര​​​ണ​​​ത്തി​​​ന് 70.53 കോ​​​ടി, മ​​​ല​​​പ്പു​​​റം പൊ​​​ന്നാ​​​നി ഹാ​​​ര്‍​ബ​​​ര്‍​റി​​​ന് 18.73 കോ​​​ടി, കോ​​​ഴി​​​ക്കോ​​​ട് പു​​​ത്തി​​​യാ​​​പ്പ ഹാ​​​ര്‍​ബ​​​റി​​​ലേ​​​ക്ക് 16.06 കോ​​​ടി. കോ​​​ഴി​​​ക്കോ​​​ട് കൊ​​​യി​​​ലാ​​​ണ്ടി ഹാ​​​ര്‍​ബ​​​റി​​​ന് 20.90 കോ​​​ടി എ​​​ന്നി​​​ങ്ങ​​​നെ​​​യാ​​​ണ് പ്ര​​​ധാ​​​മ​​​ന്ത്രി മ​​​ത്സ്യ സ​​​മ്പ​​​ദാ യോ​​​ജ​​​ന​​​യു​​​ടെ കീ​​​ഴി​​​ലെ നാ​​​ല് തു​​​റ​​​മു​​​ഖ ന​​​വീ​​​ക​​​ര​​​ണ​​​പ​​​ദ്ധ​​​തി​​​ക​​​ള്‍. 18 മാ​​​സം കൊ​​​ണ്ട് പൂ​​​ത്തി​​​യാ​​​ക്കു​​​മെ​​​ന്നും മ​​​ന്ത്രി പ​​​റ​​​ഞ്ഞു.