ച​ങ്ങ​നാ​ശേ​രി: ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത​യു​ടെ അ​ഞ്ചാ​മ​ത് ആ​ര്‍ച്ച്ബി​ഷ​പ്പാ​യി നി​യ​മി​ത​നാ​യ മാ​ര്‍ തോ​മ​സ് ത​റ​യി​ലി​ന്‍റെ സ്ഥാ​നാ​രോ​ഹ​ണ​വും ആ​ർ​ച്ച്ബി​ഷ​പ് സ്ഥാ​ന​ത്തു​നി​ന്നു വി​ര​മി​ക്കു​ന്ന മാ​ര്‍ ജോ​സ​ഫ് പെ​രു​ന്തോ​ട്ട​ത്തി​ന് ന​ന്ദി​പ്ര​കാ​ശ​ന​വും 31ന് ​മെ​ത്രാ​പ്പോ​ലീ​ത്ത​ന്‍ പ​ള്ളി​യി​ല്‍ ന​ട​ക്കും. രാ​വി​ലെ ഒ​മ്പ​തി​ന് പ്ര​ത്യേ​കം ത​യാ​റാ​ക്കി​യ പ​ന്ത​ലി​ല്‍ ശു​ശ്രു​ഷ​ക​ള്‍ ആ​രം​ഭി​ക്കും.

സ്ഥാ​നാ​രോ​ഹ​ണ​ക​ര്‍മ​ങ്ങ​ള്‍ക്ക് സീ​റോ​മ​ല​ബാ​ര്‍ സ​ഭ മേ​ജ​ര്‍ ആ​ര്‍ച്ച്ബി​ഷ​പ് മാ​ര്‍ റാ​ഫേ​ല്‍ ത​ട്ടി​ല്‍ മു​ഖ്യ​കാ​ര്‍മി​ക​നാ​യി​രി​ക്കും. ആ​ർ​ച്ച്ബി​ഷ​പ് മാ​ര്‍ ജോ​സ​ഫ് പെ​രു​ന്തോ​ട്ടം, ബി​ഷ​പ് മാ​ര്‍ ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട്ട് എ​ന്നി​വ​ര്‍ സ​ഹ​കാ​ര്‍മി​ക​രാ​യി​രി​ക്കും.

തു​ട​ര്‍ന്ന് ആ​ര്‍ച്ച്ബി​ഷ​പ് മാ​ര്‍ തോ​മ​സ് ത​റ​യി​ലി​ന്‍റെ കാ​ര്‍മി​ക​ത്വ​ത്തി​ല്‍ വി​ശു​ദ്ധകു​ര്‍ബാ​ന​യ​ര്‍പ്പ​ണം ന​ട​ക്കും. തി​രു​വ​ന​ന്ത​പു​രം ല​ത്തീ​ന്‍ അ​തി​രൂ​പ​ത ആ​ർ​ച്ച്ബി​ഷ​പ് ഡോ. ​തോ​മ​സ് ജെ. ​നെ​റ്റോ വ​ച​ന​സ​ന്ദേ​ശം ന​ല്‍കും. വി​ശു​ദ്ധ കു​ര്‍ബാ​ന​യ്ക്കു​ശേ​ഷം ഇ​ന്ത്യ​യി​ലെ വ​ത്തി​ക്കാ​ന്‍ പ്ര​തി​നി​ധി ആ​ര്‍ച്ച്ബി​ഷ​പ് ഡോ.​ലെ​യോ​പോ​ള്‍ദോ ജി​റെല്ലി സ​ന്ദേ​ശം ​ന​ല്‍കും.

11.45ന് ​പൊ​തു​സ​മ്മേ​ള​നം. വ​ത്തി​ക്കാ​ന്‍ മു​ന്‍ പ്ര​തി​നി​ധി ആ​ര്‍ച്ച്ബി​ഷ​പ് മാ​ര്‍ ജോ​ര്‍ജ് കോ​ച്ചേ​രി​യും നി​യു​ക്ത ക​ര്‍ദി​നാ​ള്‍ മാ​ര്‍ ജോ​ര്‍ജ് കൂ​വ​ക്കാ​ട്ടും ചേ​ര്‍ന്ന് ദീ​പം തെ​ളി​ക്കും. അ​തി​രൂ​പ​ത വി​കാ​രി​ജ​ന​റാ​ള്‍ മോ​ണ്‍. ജോ​സ​ഫ് വാ​ണി​യ​പ്പുര​യ്ക്ക​ല്‍ സ്വാ​ഗ​തം ആ​ശം​സി​ക്കും. സി​ബി​സി​ഐ പ്ര​സി​ഡ​ന്‍റ് ആ​ര്‍ച്ച്ബി​ഷ​പ് മാ​ര്‍ ആ​ന്‍ഡ്രൂ​സ് താ​ഴ​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.


കേ​ന്ദ്ര​മ​ന്ത്രി ജോ​ര്‍ജ് കു​ര്യ​ന്‍ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യും. ക​ര്‍ദി​നാ​ള്‍ മാ​ര്‍ ജോ​ര്‍ജ് ആ​ല​ഞ്ചേ​രി അ​നു​ഗ്ര​ഹ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. മ​ല​ങ്ക​ര ഓ​ര്‍ത്ത​ഡോ​ക്‌​സ് സ​ഭ പ​ര​മാ​ധ്യ​ക്ഷ​ന്‍ ബ​സേ​ലി​യോ​സ് മാ​ര്‍ത്തോ​മാ മാ​ത്യൂ​സ് ത്രി​തീ​യ​ന്‍, മാ​ര്‍ത്തമ്മ സ​ഭാ​ത​ല​വ​ന്‍ റ​വ. ഡോ. ​തെ​യൊ​ഡോ​ഷ്യ​സ് മാ​ര്‍ത്തമ്മ മെ​ത്രാ​പ്പോ​ലീ​ത്ത എ​ന്നി​വ​ര്‍ ആ​ശീര്‍വാ​ദ​പ്ര​ഭാ​ഷണ​ങ്ങ​ള്‍ ന​ട​ത്തും.

മാ​ര്‍ പെ​രു​ന്തോ​ട്ട​ത്തി​ന് അ​തി​രൂ​പ​ത​യു​ടെ ന​ന്ദി അ​ര്‍പ്പി​ച്ച് എ​സ്ഡി സ​ന്യാ​സി​നീ സ​മൂ​ഹം പ്രൊ​വി​ന്‍ഷ്യ​ല്‍ സു​പ്പീ​രി​യ​ര്‍ ഡോ.​ സി​സ്റ്റ​ര്‍ ദീ​പ്തി ജോ​സും മാ​ര്‍ തോ​മ​സ് ത​റ​യി​ലി​ന് ആ​ശം​സ​ക​ൾ നേ​ര്‍ന്ന് അ​തി​രു​പ​ത പാ​സ്റ്റ​റ​ല്‍ കൗ​ണ്‍സി​ല്‍ സെ​ക്ര​ട്ട​റി ഡോ. ​രേ​ഖാ മാ​ത്യൂ​വും സം​സാ​രി​ക്കും.

ജ​ര്‍മ​നി​യി​ലെ ബാം​ബ​ര്‍ഗ് ആ​ര്‍ച്ച്ബി​ഷ​പ് ഹെ​ര്‍വി​ഗ് ഗൊ​സ​ല്‍, മാ​വേ​ലി​ക്ക​ര ബി​ഷ​പ് ജോ​ഷ്വാ മാ​ര്‍ ഇ​ഗ്‌​നാ​ത്തി​യോ​സ്, നി​യ​മ​സ​ഭാ പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ന്‍, മ​ന്ത്രി​മാ​രാ​യ റോ​ഷി അ​ഗ​സ്റ്റി​ന്‍, വി.​എ​ന്‍. വാ​സ​വ​ന്‍, കൊ​ടി​ക്കു​ന്നേ​ല്‍ സു​രേ​ഷ് എം​പി, ജോ​ബ് മൈ​ക്കി​ള്‍ എം​എ​ല്‍എ, മു​നി​സി​പ്പ​ല്‍ ചെ​യ​ര്‍പേ​ഴ്‌​സ​ണ്‍ കൃ​ഷ്ണ​കു​മാ​രി രാ​ജ​ശേ​ഖ​ര​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ക്കും.​

മാ​ര്‍ ജോ​സ​ഫ് പെ​രു​ന്തോ​ട്ട​വും മാ​ര്‍ തോ​മ​സ് ത​റ​യി​ലും മ​റു​പ​ടി​പ്ര​സം​ഗം ന​ട​ത്തും. അ​തി​രൂ​പ​ത വി​കാ​രി ജ​ന​റാ​ള്‍ മോ​ണ്‍. ജ​യിം​സ് പാ​ല​യ്ക്ക​ല്‍ ന​ന്ദി അ​ര്‍പ്പി​ക്കും.