കൊ​​​ച്ചി: തീ​​​ര​​​ദേ​​​ശ​​വാ​​​സി​​​ക​​​ളു​​​ടെ അ​​​വ​​​കാ​​​ശ​​​ങ്ങ​​​ള്‍ പു​​​നഃ​​​സ്ഥാ​​​പി​​​ക്ക​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ട് മു​​​ന​​​മ്പം ഭൂ​​സം​​​ര​​​ക്ഷ​​​ണ സ​​​മി​​​തി ന​​​ട​​​ത്തു​​​ന്ന സ​​​മ​​​ര​​​ത്തി​​​ന് ക്രൈ​​​സ്ത​​​വ സ​​​ഭ​​​ക​​​ളു​​​ടെ പൊ​​​തു എ​​​ക്യു​​​മെ​​​നി​​​ക്ക​​​ല്‍ വേ​​​ദി​​​യാ​​​യ ആ​​​ക്റ്റ​​​സ് (അ​​​സം​​​ബ്ലീ​​​സ് ഓ​​​ഫ് ക്രി​​​സ്ത്യ​​​ന്‍ ട്ര​​​സ്റ്റ് സ​​​ര്‍​വീ​​​സ​​​സ്) പി​​​ന്തു​​​ണ പ്ര​​​ഖ്യാ​​​പി​​​ച്ചു.

മു​​​ന​​​മ്പം വേ​​​ളാ​​​ങ്ക​​​ണ്ണി മാ​​​താ പ​​​ള്ളി​​​യ​​​ങ്ക​​​ണ​​​ത്തി​​​ല്‍ 15 ദി​​​വ​​​സ​​​മാ​​​യി ന​​​ട​​​ക്കു​​​ന്ന നി​​​രാ​​​ഹാ​​​ര സ​​​മ​​​ര​​പ്പ​​​ന്ത​​​ലി​​​ല്‍ എ​​​ത്തി​​​യ ആ​​​ക്റ്റ​​​സ് ജ​​​ന​​​റ​​​ല്‍ സെ​​​ക്ര​​​ട്ട​​​റി ജോ​​​ര്‍​ജ് സെ​​​ബാ​​​സ്റ്റ്യ​​​ന്‍ ഐ​​​ക്യ​​​ദാ​​​ര്‍​ഢ്യം പ്ര​​​ഖ്യാ​​​പി​​​ച്ചു.


മു​​​ന​​​മ്പം പ്ര​​​ദേ​​​ശ​​​ത്തെ ജ​​​ന​​​ങ്ങ​​​ളു​​​ടെ ആ​​​ശ​​​ങ്ക​​​ക​​​ള്‍ പ​​​രി​​​ഹ​​​രി​​​ക്കാ​​​ന്‍ ബ​​​ന്ധ​​​പ്പെ​​​ട്ട​​​വ​​​ര്‍ അ​​​ടി​​​യ​​​ന്ത​​​ര ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്ക​​​ണ​​​മെ​​​ന്നും സം​​​സ്ഥാ​​​ന​​​ത്തെ മൂ​​​ന്നു ​മു​​​ന്ന​​​ണി​​​ക​​​ളും ഇ​​​ക്കാ​​​ര്യ​​​ത്തി​​​ല്‍ നി​​​ല​​​പാ​​​ട് വ്യ​​​ക്ത​​​മാ​​​ക്ക​​​ണ​​​മെ​​​ന്നും ജോ​​​ര്‍​ജ് സെ​​​ബാ​​​സ്റ്റ്യ​​​ന്‍ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

ഇ​​​ട​​​വ​​​ക വി​​​കാ​​​രി ഫാ.​​​ ആ​​​ന്‍റ​​​ണി സേ​​​വ്യ​​​ര്‍ ത​​​റ​​​യി​​​ല്‍, ഫാ. ​​​ജോ​​​ണ്‍​സ​​​ണ്‍ റേ​​​ച്ചാ, ആ​​​ക്റ്റ​​​സ് സെ​​​ക്ര​​​ട്ട​​​റി കു​​​രു​​​വി​​​ള മാ​​​ത്യൂ​​​സ്, സെ​​​ബാ​​​സ്റ്റ്യ​​​ന്‍ പാ​​​ല​​​ക്ക​​​ല്‍, ജോ​​​ര്‍​ജ് ഷൈ​​​ന്‍, വി.​​​എ​​​സ്. സ​​​ന​​​ല്‍​കു​​​മാ​​​ര്‍ എ​​​ന്നി​​​വ​​​രും പ്ര​​​സം​​​ഗി​​​ച്ചു.