കൊ​​​​ച്ചി: ഏ​​​​ജ​​​​സ് ഫെ​​​​ഡ​​​​റ​​​​ല്‍ ലൈ​​​​ഫ് ഇ​​​​ന്‍​ഷ്വ​​​​റ​​​​ന്‍​സ് കൊ​​​​ച്ചി സ്‌​​​​പൈ​​​​സ് കോ​​​​സ്റ്റ് മാ​​​​ര​​​​ത്ത​​​​ൺ​ 2024 പ​​​​തി​​​​പ്പി​​​​ല്‍ കേ​​​​ര​​​​ള താ​​​​ര​​​​ങ്ങ​​​​ള്‍​ക്കു കി​​​​രീ​​​​ടം. മ​​​​റൈ​​​​ന്‍ ​ഡ്രൈ​​​​വി​​​​ല്‍നി​​​​ന്ന് തു​​​​ട​​​​ങ്ങി ഇ​​​​തേ വേ​​​​ദി​​​​യി​​​​ല്‍ അ​​​​വ​​​​സാ​​​​നി​​​​ച്ച ഫു​​​​ള്‍ മാ​​​​ര​​​​ത്ത​​​​ണി​​​​ൽ പു​​​​രു​​​​ഷ​​​വി​​​​ഭാ​​​​ഗ​​​​ത്തി​​​​ല്‍ ഫോ​​​​ര്‍​ട്ട്കൊ​​​​ച്ചി സ്വ​​​​ദേ​​​​ശി സി​​​​ബി ബെ​​​​ന്‍​സ​​​​ണും വ​​​​നി​​​​താ​​​വി​​​​ഭാ​​​​ഗ​​​​ത്തി​​​​ല്‍ റീ​​​​ന മ​​​​നോ​​​​ഹ​​​​റും വി​​​​ജ​​​​യി​​​​ക​​​​ളാ​​​​യി.

പു​​​രു​​​ഷ​​​വി​​​ഭാ​​​ഗ​​​ത്തി​​​ൽ ചെ​​​​റാ​​​​യി സ്വ​​​​ദേ​​​​ശി ജ​​​​സ്റ്റി​​​​ന്‍, ശ്രീ​​​​നി​​​​ധി ശ്രീ​​​​കു​​​​മാ​​​​ര്‍ എ​​​ന്നി​​​വ​​​ർ​​​ക്കാ​​​ണു യ​​​ഥാ​​​ക്ര​​​മം ര​​​ണ്ടും മൂ​​​​ന്നും സ്ഥാ​​​​ന​​​ങ്ങ​​​ൾ. വ​​​​നി​​​​താ​​​വി​​​​ഭാ​​​​ഗ​​​​ത്തി​​​​ല്‍ മേ​​​​രി ജോ​​​​ഷി, നി​​​​ലീ​​​​ന ബാ​​​​ബു എ​​​​ന്നി​​​​വ​​​​ര്‍ ര​​​​ണ്ടും മൂ​​​​ന്നും സ്ഥാ​​​​ന​​​​ങ്ങ​​​​ള്‍ നേ​​​​ടി.

ഹാ​​​​ഫ് മാ​​​​ര​​​​ത്ത​​​​ണി​​​​ല്‍ ഇ​​​​ടു​​​​ക്കി വെ​​​​ള്ളാ​​​​രം​​​​കു​​​​ന്ന് സ്വ​​​​ദേ​​​​ശി കെ.​​​​എം. സ​​​​ജി​​​​ത്ത് ജേ​​​​താ​​​​വാ​​​​യി. സ്‌​​​​പൈ​​​​സ് കോ​​​​സ്റ്റ് മാ​​​​ര​​​​ത്ത​​​​ണി​​​​ല്‍ സ​​​​ജി​​​​ത്തി​​​​ന്‍റെ ഹാ​​​​ട്രി​​​​ക് വി​​​​ജ​​​​യ​​​​മാ​​​​ണി​​​​ത്. കൊ​​​​ല്ലം സ്വ​​​​ദേ​​​​ശി അ​​​​തു​​​​ല്‍ രാ​​​​ജ് ര​​​​ണ്ടാം സ്ഥാ​​​​ന​​​​വും തൃ​​​​ശൂ​​​​ര്‍ ഇ​​​​രി​​​​ങ്ങാ​​​​ല​​​​ക്കു​​​​ട സ്വ​​​​ദേ​​​​ശി വി.​​​​ആ​​​​ര്‍. വി​​​​ഷ്ണു മൂ​​​​ന്നാം സ്ഥാ​​​​ന​​​​വും നേ​​​​ടി.

വ​​​​നി​​​​ത​​​​ക​​​​ളി​​​​ല്‍ എ.​​​​കെ. ര​​​​മ, ജ​​​​സീ​​​​ന ഖ​​​​നി, ബി​​​​സ്മി അ​​​​ഗ​​​​സ്റ്റി​​​​ന്‍ എ​​​​ന്നി​​​​വ​​​​ര്‍ വി​​​​ജ​​​​യി​​​​ക​​​​ളാ​​​​യി. പു​​​​ല​​​​ര്‍​ച്ചെ 3.30ന് ​​​​മ​​​​റൈ​​​​ന്‍ ഡ്രൈ​​​​വ് ഗ്രൗ​​​​ണ്ടി​​​​ല്‍ ക്രി​​​​ക്ക​​​​റ്റ് ഇ​​​​തി​​​​ഹാ​​​​സം സ​​​​ച്ചി​​​​ന്‍ തെൻഡുല്‍​ക്ക​​​​ര്‍ മാ​​​​ര​​​​ത്ത​​​​ണ്‍ ഫ്ലാ​​​ഗ് ഓ​​​​ഫ് ചെ​​​​യ്തു. വി​​​​ജ​​​​യി​​​​ക​​​​ള്‍​ക്കു​​​​ള്ള സ​​​​മ്മാ​​​​ന​​​​ദാ​​​​ന​​​​വും അ​​​​ദ്ദേ​​​​ഹം നി​​​​ര്‍​വ​​​​ഹി​​​​ച്ചു.


മ​​​​ന്ത്രി പി.​ ​​​രാ​​​​ജീ​​​​വ്, മേ​​​​യ​​​​ര്‍ എം.​ ​​​അ​​​​നി​​​​ല്‍​കു​​​​മാ​​​​ര്‍, ഹൈ​​​​ബി ഈ​​​​ഡ​​​​ന്‍ എം​​​​പി, കെ.​​​​എ​​​​ന്‍. ഉ​​​​ണ്ണി​​​​ക്കൃ​​​​ഷ്ണ​​​​ന്‍ എം​​​​എ​​​​ല്‍​എ, ഹൈ​​​​ക്കോ​​​​ട​​​​തി ജ​​​​ഡ്ജി ജ​​​​സ്റ്റീ​​​സ് ദേ​​​​വ​​​​ന്‍ രാ​​​​മ​​​​ച​​​​ന്ദ്ര​​​​ന്‍, ഏ​​​​ജ​​​​സ് ഫെ​​​​ഡ​​​​റ​​​​ല്‍ ലൈ​​​​ഫ് ഇ​​​​ന്‍​ഷ്വ​​​​റ​​​​ന്‍​സ് എം​​​​ഡി​​​​യും സി​​​​ഇ​​​​ഒ​​​​യു​​​​മാ​​​​യ ജൂ​​​​ഡ് ഗോ​​​​മ​​​​സ് തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​ര്‍ സ​​​​മ്മാ​​​​ന​​​​ദാ​​​​ന ച​​​​ട​​​​ങ്ങി​​​​ല്‍ പ​​​​ങ്കെ​​​​ടു​​​​ത്തു.

സോ​​​​ള്‍​സ് ഓ​​​​ഫ് കൊ​​​​ച്ചി സം​​​​ഘ​​​​ടി​​​​പ്പി​​​​ച്ച മാ​​​​ര​​​​ത്ത​​​​ണി​​​​ല്‍ വി​​​​വി​​​​ധ വി​​​​ഭാ​​​​ഗ​​​​ങ്ങ​​​​ളി​​​​ലാ​​​​യി എ​​​​ണ്ണാ​​​​യി​​​​ര​​​​ത്തി​​​​ല​​​​ധി​​​​കം പേ​​​​ര്‍ പ​​​​ങ്കെ​​​​ടു​​​​ത്തു. കോ​​​​ര്‍​പ​​​​റേ​​​​റ്റു​​​​ക​​​​ള്‍​ക്കു​​​പു​​​​റ​​​​മെ, നി​​​​ര​​​​വ​​​​ധി സ​​​​ന്ന​​​​ദ്ധ​​​സം​​​​ഘ​​​​ട​​​​ന​​​​ക​​​​ളും മാ​​​​ര​​​​ത്ത​​​​ണി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യി.

കൊ​​​​ച്ചി പോ​​​​ലീ​​​​സി​​​​ന്‍റെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ല്‍ 50 വ​​​​നി​​​​ത​​​​ക​​​​ള്‍ ഉ​​​​ള്‍​പ്പെ​​​​ടെ 126 അം​​​​ഗ ടീ​​​​മും മാ​​​​ര​​​​ത്ത​​​​ണി​​​​ല്‍ പ​​​​ങ്കെ​​​​ടു​​​​ത്തു. എ​​​​യ​​​​ര്‍ ഇ​​​​ന്ത്യ, ഇ​​​​ന്ത്യ​​​​ന്‍ നേ​​​​വി, ആ​​​​ര്‍ബി​​​ഐ, ഐ​​​ഒ​​​സി, കൊ​​​​ച്ചി​​​​ന്‍ ഷി​​​​പ്പ്‌​​​​യാ​​​​ര്‍​ഡ് എ​​​​ന്നി​​​​വി​​​​ട​​​​ങ്ങ​​​​ളി​​​​ല്‍നി​​​​ന്നു​​​​ള്ള ടീ​​​​മു​​​​ക​​​​ളും പ​​​​ങ്കെ​​​​ടു​​​​ത്തു.