മ​ണ്ണ​ഞ്ചേ​രി: ഭ​ര്‍ത്താ​വു​മൊ​ത്ത് ഉ​റ​ങ്ങു​ക​യാ​യി​രു​ന്ന യു​വ​തി​യാ​യ വീ​ട്ട​മ്മ ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ര്‍ന്ന് മ​രി​ച്ചു. പ​ഞ്ചാ​യ​ത്ത് ര​ണ്ടാം വാ​ര്‍ഡ് കാ​വു​ങ്ക​ല്‍ ക​ണ്ണാ​ട്ട് ജം​ഗ്ഷനി​ല്‍ പൂ​ജ പ​റ​മ്പ് വീ​ട്ടി​ല്‍ ശ്രു​തി ദേ​വ് (32) ആ​ണ് മ​രി​ച്ച​ത്. ഞാ​യ​ര്‍ രാ​വി​ലെ​യാ​യി​രു​ന്നു സം​ഭ​വം.

ഭ​ര്‍ത്താ​വ് തൃ​ശൂ​ര്‍ കെ. ​എ. പി. ​ഒ​ന്നാം ബ​റ്റാ​ലി​യ​നി​ലെ ഹ​വി​ല്‍ദാ​ര്‍ ജ്യോ​തി​ഷ് ഹ​രി​ദാ​സി​നൊ​പ്പം മു​റി​യി​ല്‍ ഉ​റ​ങ്ങു​ന്ന​തി​നി​ടെ​യാ​ണ് ശ്രു​തി​ക്ക് ഹൃ​ദ​യാ​ഘാ​തം ഉ​ണ്ടാ​യ​ത്. ഉ​റ​ക്ക​ത്തി​ലാ​യി​രു​ന്ന ജ്യോ​തി​ഷ് പ​ക്ഷെ സം​ഭ​വം അ​റി​ഞ്ഞി​ല്ല.

രാ​വി​ലെ​യാ​യി​ട്ടും ശ്രു​തി ഉ​ണ​രാ​തെ വ​ന്ന​തി​നെ തു​ട​ര്‍ന്ന് വി​ളി​ച്ച​പ്പോ​ഴാ​ണ് മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. ഉ​ട​നെ സ​മീ​പ​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ക്കു​ക​യാ​യി​രു​ന്നു. മൃ​ത​ദേ​ഹം ആ​ല​പ്പു​ഴ മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ പോ​സ്റ്റ്‌​മോ​ര്‍ട്ട​ത്തി​ന് ശേ​ഷം സം​സ്‌​ക​രി​ച്ചു.


അ​യാ​ന്‍ ഏ​ക മ​ക​നാ​ണ്. ചേ​ര്‍ത്ത​ല പ​ട്ട​ണ​ക്കാ​ട് കു​ട​കു​ത്തും പ​റ​മ്പി​ല്‍ വാ​സു​ദേ​വ​ന്‍ - വി​ജ​യ​മ്മ ദ​മ്പ​തി​ക​ളു​ടെ മ​ക​ളാ​ണ്. ഹൃ​ദ​യാ​ഘാ​ത​മാ​ണ് മ​ര​ണ​കാ​ര​ണ​മെ​ന്ന് പോ​സ്റ്റ്‌​മോ​ര്‍ട്ട​ത്തി​ല്‍ വ്യ​ക്ത​മാ​യ​താ​യി പോ​ലീ​സ് പ​റ​ഞ്ഞു.