തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഇ​​​ടു​​​ക്കി ജി​​​ല്ല​​​യി​​​ലെ തോ​​​ട്ടി​​​യാ​​​ര്‍ ജ​​​ല​​​വൈ​​​ദ്യു​​​ത​​​പ​​​ദ്ധ​​​തി ഇ​​​ന്ന് മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ന്‍ നാ​​​ടി​​​നു സ​​​മ​​​ര്‍​പ്പി​​​ക്കും.

ലോ​​​വ​​​ര്‍ പെ​​​രി​​​യാ​​​ര്‍ ജ​​​ല​​​വൈ​​​ദ്യു​​​ത പ​​​ദ്ധ​​​തി അ​​​ങ്ക​​​ണ​​​ത്തി​​​ല്‍ രാ​​​വി​​​ലെ 10.30ന് ​​​ന​​​ട​​​ക്കു​​​ന്ന ഉ​​​ദ്ഘാ​​​ട​​​ന പ​​​രി​​​പാ​​​ടി​​​യി​​​ല്‍ വൈ​​​ദ്യു​​​തി മ​​​ന്ത്രി കെ. ​​​കൃ​​​ഷ്ണ​​​ന്‍​കു​​​ട്ടി അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ക്കും. ജ​​​ല​​​വി​​​ഭ​​​വ മ​​​ന്ത്രി റോ​​​ഷി അ​​​ഗ​​​സ്റ്റി​​​ന്‍, ഇ​​​ടു​​​ക്കി എം​​​പി ഡീ​​​ന്‍ കു​​​ര്യാ​​​ക്കോ​​​സ് എ​​​ന്നി​​​വ​​​ര്‍ മു​​​ഖ്യാ​​​തി​​​ഥി​​​ക​​​ളാ​​​യി പ​​​ങ്കെ​​​ടു​​​ക്കും.

ജ​​​ന​​​റേ​​​റ്റ​​​റു​​​ക​​​ള്‍ പ്ര​​​വ​​​ര്‍​ത്തി​​​പ്പി​​​ക്കാ​​​ന്‍ കു​​​റ​​​ഞ്ഞ അ​​​ള​​​വി​​​ല്‍ ജ​​​ലം മ​​​തി​​​യെ​​​ന്ന​​​താ​​​ണ് പ​​​ദ്ധ​​​തി​​​യു​​​ടെ പ്ര​​​ത്യേ​​​ക​​​ത. റ​​​ണ്‍ ഓ​​​ഫ് ദി ​​​റി​​​വ​​​ര്‍ സം​​​വി​​​ധാ​​​ന​​​മാ​​​ണ് ഇ​​​വി​​​ടെ ഒ​​​രു​​​ക്കി​​​യി​​​ട്ടു​​​ള്ള​​​ത്. 40 മെ​​​ഗാ​​​വാ​​​ട്ടാണ് ഉ​​​ത്പാ​​​ദ​​​ന​​​ശേ​​​ഷി. പ്ര​​​തി​​​വ​​​ര്‍​ഷം 99 മി​​​ല്യ​​​ണ്‍ യൂ​​​ണി​​​റ്റ് ഉ​​​ത്പാ​​​ദ​​​ന​​​മാ​​​ണ് കെ​​​എ​​​സ്ഇ​​​ബി ല​​​ക്ഷ്യ​​​മി​​​ടു​​​ന്ന​​​ത്. ട്ര​​​യ​​​ല്‍ റ​​​ണ്ണി​​​ല്‍ ത​​​ന്നെ 173 ദ​​​ശ​​​ല​​​ക്ഷം യൂ​​​ണി​​​റ്റ് വൈ​​​ദ്യു​​​തി ഉ​​​ത്പാ​​​ദി​​​പ്പി​​​ച്ചു.


പെ​​​രി​​​യാ​​​റി​​​ന്‍റെ കൈ​​​വ​​​ഴി​​​യാ​​​യ ദേ​​​വി​​​യാ​​​റി​​​ലെ ജ​​​ല​​​മാ​​​ണ് പ​​​ദ്ധ​​​തി​​​ക്കാ​​​യി പ്ര​​​യോ​​​ജ​​​ന​​​പ്പെ​​​ടു​​​ത്തി​​​യി​​​രി​​​ക്കു​​​ന്ന​​​ത്. 30 മെ​​​ഗാ​​​വാ​​​ട്ടും 10 മെ​​​ഗാ​​​വാ​​​ട്ടും ശേ​​​ഷി​​​യു​​​ള്ള ര​​​ണ്ട് വൈ​​​ദ്യു​​​ത ജ​​​ന​​​റേ​​​റ്റ​​​റു​​​ക​​​ളാ​​​ണ് തൊ​​​ട്ടി​​​യാ​​​ര്‍ ജ​​​ല​​​വൈ​​​ദ്യ​​​ത പ​​​ദ്ധ​​​തി​​​യി​​​ലു​​​ള്ള​​​ത്. 188 കോ​​​ടി രൂ​​​പ​​​യാ​​​ണ് തൊ​​​ട്ടി​​​യാ​​​ര്‍ പ​​​ദ്ധ​​​തി​​​യു​​​ടെ ആ​​​കെ നി​​​ര്‍​മാ​​​ണ​​​ച്ചെ​​​ല​​​വ്.