സു​ര​ക്ഷ​യി​ല്ലാ​തെ ര​ജി​സ്ട്രേ​ഷ​ൻ; ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രേ ന​ട​പ​ടി​യെ​ടു​ക്കാ​ൻ ‌ട്രാ​ൻ​സ്പോ​ർ​ട്ട് ക​മ്മീ​ഷ​ണ​റു​ടെ ഉ​ത്ത​ര​വ്
സു​ര​ക്ഷ​യി​ല്ലാ​തെ ര​ജി​സ്ട്രേ​ഷ​ൻ; ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രേ ന​ട​പ​ടി​യെ​ടു​ക്കാ​ൻ  ‌ട്രാ​ൻ​സ്പോ​ർ​ട്ട് ക​മ്മീ​ഷ​ണ​റു​ടെ ഉ​ത്ത​ര​വ്
Monday, March 4, 2024 4:47 AM IST
റെ​​​നീ​​​ഷ് മാ​​​ത്യു
ക​​​ണ്ണൂ​​​ർ: സു​​​ര​​​ക്ഷാ മാ​​​ന​​​ദ​​​ണ്ഡ​​​ങ്ങ​​​ൾ പാ​​​ലി​​​ക്കാ​​​ത്ത വാ​​​ഹ​​​ന​​​ങ്ങ​​​ൾ ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്തു ന​​​ല്കി​​​യ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ​​​ക്കെ​​​തി​​​രേ ന​​​ട​​​പ​​​ടി​​​യു​​​മാ​​​യി മോ​​​ട്ടോ​​​ർ വാ​​​ഹ​​​ന​​​വ​​​കു​​​പ്പ്. 2023 ന​​​വം​​​ബ​​​ർ ഒ​​​ന്നി​​​നു ശേ​​​ഷം ഇ​​​ത്ത​​​ര​​​ത്തി​​​ൽ ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്തു ന​​​ൽ​​​കി‍​യ വാ​​​ഹ​​​ന​​​ങ്ങ​​​ളു​​​ടെ ന​​​ന്പ​​​ർ, ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്ത ആ​​​ർ​​​ടി ഓ​​​ഫീ​​​സ്, ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്ത ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ൻ എ​​​ന്നി​​​വ​​​രു​​​ടെ വി​​​വ​​​ര​​​ങ്ങ​​​ൾ ട്രാ​​​ൻ​​​സ്പോ​​​ർ​​​ട്ട് ക​​​മ്മീ​​​ഷ​​​ണ​​​ർ ഡെ​​​പ്യൂ​​​ട്ടി ട്രാ​​​ൻ​​​സ്പോ​​​ർ​​​ട്ട് ക​​​മ്മീ​​​ഷ​​​ണ​​​ർ​​​മാ​​​ർ​​​ക്ക് ന​​​ൽ​​​കി​​​യി​​​ട്ടു​​​ണ്ട്.

മാ​​​ന​​​ദ​​​ണ്ഡ​​​ങ്ങ​​​ൾ പാ​​​ലി​​​ക്കാ​​​തെ ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്ത ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ​​​ക്കെ​​​തി​​​രേ ന​​​ട​​​പ​​​ടി​​​യും ഇ​​​ത്ത​​​ര​​​ത്തി​​​ലു​​​ള്ള വാ​​​ഹ​​​ന​​​ങ്ങ​​​ളു​​​ടെ ര​​​ജി​​​സ്ട്രേ​​​ഷ​​​ൻ അ​​​സാ​​​ധു​​​വാ​​​ക്കാ​​​ൻ വേ​​​ണ്ട ന​​​ട​​​പ​​​ടി​​​ക​​​ൾ സ്വീ​​​ക​​​രി​​​ക്ക​​​ണ​​​മെ​​​ന്നും ഉ​​​ത്ത​​​ര​​​വി​​​ൽ പ​​​റ​​​യു​​​ന്നു.


കോ​​​ൺ​​​ട്രാ​​​ക്ട് കാ​​​രേ​​​ജ് വാ​​​ഹ​​​ന​​​ങ്ങ​​​ളും സ്കൂ​​​ൾ ബ​​​സു​​​ക​​​ളും ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്തു ന​​​ൽ​​​കു​​​ന്പോ​​​ൾ ഫ​​​യ​​​ർ ഡി​​​റ്റ​​​ക്ഷ​​​ൻ ആ​​​ൻ​​​ഡ് അ​​​ലാ​​​റം സി​​​സ്റ്റം, ഫ​​​യ​​​ർ ഡി​​​റ്റ​​​ക്ഷ​​​ൻ ആ​​​ൻ​​​ഡ് സ​​​പ്ര​​​ഷ​​​ൻ സി​​​സ്റ്റം എ​​​ന്നി​​​വ വാ​​​ഹ​​​ന​​​ത്തി​​​ൽ നി​​​ർ​​​ബ​​​ന്ധ​​​മാ​​​ണ്. ഇ​​​ക്കാ​​​ര്യം ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ പ​​​രി​​​ശോ​​​ധി​​​ച്ച് ഉ​​​റ​​​പ്പു​​​വ​​​രു​​​ത്തു​​​ക​​​യും ചെ​​​യ്യ​​​ണം. ഇ​​​വ ഉ​​​ണ്ടെ​​​ങ്കി​​​ൽ മാ​​​ത്ര​​​മാ​​​ണ് ര​​​ജി​​​സ്ട്രേ​​​ഷ​​​ൻ ചെ​​​യ്തു ന​​​ൽ​​​കാ​​​വൂ എ​​​ന്നാ​​​ണ് ച​​​ട്ടം. എ​​​ന്നാ​​​ൽ, ട്രാ​​​ൻ​​​സ്പോ​​​ർ​​​ട്ട് ക​​​മ്മീ​​​ഷ​​​ണ​​​ർ ന​​​ട​​​ത്തി​​​യ പ​​​രി​​​ശോ​​​ധ​​​ന​​​യി​​​ൽ സു​​​ര​​​ക്ഷാ മാ​​​ന​​​ദ​​​ണ്ഡ​​​ങ്ങ​​​ളി​​​ല്ലാ​​​ത്ത നി​​​ര​​​വ​​​ധി വാ​​​ഹ​​​ന​​​ങ്ങ​​​ൾ​​​ക്ക് ര​​​ജി​​​സ്ട്രേ​​​ഷ​​​ൻ ന​​​ൽ​​​കി​​​യ​​​താ​​​യി ക​​​ണ്ടെ​​​ത്തി. ഇ​​​തേ​​​ത്തു​​​ട​​​ർ​​​ന്നാ​​​ണ് ന​​​ട​​​പ​​​ടി​​​ക്ക് ശി​​​പാ​​​ർ​​​ശ ചെ​​​യ്ത​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.