കേന്ദ്രസർക്കാർ നടപടി സ്വാഗതാർഹം: ജോസ് കെ. മാണി
കേന്ദ്രസർക്കാർ നടപടി സ്വാഗതാർഹം: ജോസ് കെ. മാണി
Friday, October 18, 2024 2:01 AM IST
കോ​ട്ട​യം: സം​സ്ഥാ​ന സ​ര്‍ക്കാ​രി​ന്‍റെ ആ​വ​ശ്യ​പ്ര​കാ​രം തീ​ര​ദേ​ശ പ​രി​പാ​ല​ന നി​യ​മ​ത്തി​ല്‍ കേ​ര​ള​ത്തി​ന് ഇ​ള​വ് അ​നു​വ​ദി​ച്ച കേ​ന്ദ്ര​സ​ര്‍ക്കാ​ര്‍ ന​ട​പ​ടി സ്വാ​ഗ​താ​ര്‍ഹ​മാ​ണെ​ന്ന് കേ​ര​ള കോ​ണ്‍ഗ്ര​സ്-എം ​ചെ​യ​ര്‍മാ​ന്‍ ജോ​സ് കെ. ​മാ​ണി.

സം​സ്ഥാ​ന സ​ര്‍ക്കാ​ര്‍ സ​മ​ര്‍പ്പി​ച്ച തീ​ര​ദേ​ശ പ​രി​പാ​ല​ന പ്ലാ​ന്‍ കേ​ന്ദ്ര​സ​ര്‍ക്കാ​ര്‍ അം​ഗീ​ക​രി​ക്കു​ക​യാ​ണു​ണ്ടാ​യ​ത്. കേ​ന്ദ്ര​സ​ര്‍ക്കാ​ര്‍ തീ​രു​മാ​നം തീ​ര​ദേ​ശ ജ​ന​വി​ഭാ​ഗ​ങ്ങ​ള്‍ക്ക് വ​ലി​യ തോ​തി​ല്‍ ആ​ശ്വാ​സ​മാ​വു​ക​യാ​ണ്.


കേ​ര​ള​ത്തി​ലെ സാ​ഹ​ച​ര്യ​ങ്ങ​ളു​ടെ നി​ജ​സ്ഥി​തി കേ​ന്ദ്ര​സ​ര്‍ക്കാ​രി​ന് ബോ​ധ്യ​പ്പെ​ടും വി​ധം കൃ​ത്യ​മാ​യ പ​ഠ​ന​ത്തി​ന്‍റെ​യും സ്ഥി​തി വി​വ​ര​ക്കണ​ക്കു​ക​ളു​ടെ​യും അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് സം​സ്ഥാ​ന സ​ര്‍ക്കാ​ര്‍ തീ​ര​ദേ​ശ പ​രി​പാ​ല​ന പ്ലാ​ന്‍ ത​യാ​റാ​ക്കി കേ​ന്ദ്ര​സ​ര്‍ക്കാ​രി​ന് സ​മ​ര്‍പ്പി​ച്ച​തെ​ന്നും ഇ​ത് അ​ഭി​ന​ന്ദ​നാ​ര്‍ഹ​മാ​ണെ​ന്നും ജോ​സ് കെ ​മാ​ണി ചൂ​ണ്ടി​ക്കാ​ട്ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.