ശ​ന്പ​ള ബി​ല്ലു​ക​ൾ​ക്ക് സ​മ​യ​ബ​ന്ധി​ത​മാ​യി അം​ഗീ​കാ​രം ന​ൽക​ണ​മെ​ന്ന് സ​ർ​ക്കു​ല​ർ
ശ​ന്പ​ള ബി​ല്ലു​ക​ൾ​ക്ക് സ​മ​യ​ബ​ന്ധി​ത​മാ​യി അം​ഗീ​കാ​രം ന​ൽക​ണ​മെ​ന്ന് സ​ർ​ക്കു​ല​ർ
Friday, October 18, 2024 2:01 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: എ​​​യ്‌​​​ഡ​​​ഡ് വി​​​ദ്യാ​​​ഭ്യാ​​​സ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ലെ ശ​​​ന്പ​​​ള ബി​​​ല്ലു​​​ക​​​ൾ ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള എ​​​ല്ലാ ബി​​​ല്ലു​​​ക​​​ൾ​​ക്കും സ​​​ർ​​​ക്കാ​​​ർ ത​​​ല​​​ത്തി​​​ലു​​​ള്ള അ​​​പ്രൂ​​​വ് അ​​​ഥോ​​​റി​​​റ്റി സ​​​മ​​​യ​​​ബ​​​ന്ധി​​​ത​​​മാ​​​യി അം​​​ഗീ​​​കാ​​​രം ന​​​ല്ക​​​ണ​​​മെ​​​ന്ന് പൊ​​​തു​​​വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പ് സ​​​ർ​​​ക്കു​​​ല​​​ർ.

എ​​​യ്ഡ​​​ഡ് സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ൽ നി​​​ന്നും സ​​​മ​​​ർ​​​പ്പി​​​ക്കു​​​ന്ന പ്ര​​​തി​​​മാ​​​സ ശ​​​ന്പ​​​ള ബി​​​ല്ലു​​​ക​​​ൾ ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള എ​​​ല്ലാ ബി​​​ല്ലു​​​ക​​​ളും സ​​​മ​​​യ​​​ബ​​​ന്ധി​​​ത​​​മാ​​​യി പ​​​രി​​​ശോ​​​ധി​​​ച്ച് തു​​​ട​​​ർ ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്കാ​​​ൻ ബ​​​ന്ധ​​​പ്പെ​​​ട്ട ഉ​​​പ​​​ജി​​​ല്ലാ വി​​​ദ്യാ​​​ഭ്യാ​​​സ ഓ​​​ഫീ​​​സ​​​ർ, ജി​​​ല്ലാ വി​​​ദ്യാ​​​ഭ്യാ​​​സ ഓ​​​ഫീ​​​സ​​​ർ, വി​​​ദ്യാ​​​ഭ്യാ​​​സ ഉ​​​പ ഡ​​​യ​​​റ​​​ക്ട​​​ർ എ​​​ന്നി​​​വ​​​ർ ശ്ര​​​ദ്ധി​​​ക്ക​​​ണം.


ഈ ​​​വി​​​ഷ​​​യ​​​ത്തി​​​ൽ ഡി​​​ഡി​​​ഇ, ഡി​​​ഇ​​​ഒ, എ​​​ഇ​​​ഒ ത​​​ല​​​ങ്ങ​​​ളി​​​ലു​​​ള്ള എ​​​ല്ലാ ഓ​​​ഫീ​​​സ​​​ർ​​​മാ​​​രും അ​​​ടി​​​യ​​​ന്ത​​​ര ശ്ര​​​ദ്ധ ന​​​ല​​​ക്ണം. ‌വീ​​​ഴ്ച്ച വ​​​രു​​​ത്തു​​​ന്ന​​​വ​​​ർ​​​ക്കെ​​​തി​​​രേ ശ​​​ക്ത​​​മാ​​​യ ന​​​ട​​​പ​​​ടി കൈ​​​ക്കൊ​​​ള്ളും.

കൗ​​​ണ്ട​​​ർ സി​​​ഗ്നേ​​​ച്ച​​​ർ ചെ​​​യ്യു​​​ന്ന​​​തി​​​നു​​​ള്ള മൊ​​​ഡ്യൂ​​​ൾ എ​​​ങ്ങ​​​നെ ഉ​​​പ​​​യോ​​​ഗി​​​ക്ക​​​ണ​​​മെ​​​ന്ന​​​തു സം​​​ബ​​​ന്ധി​​​ച്ച വി​​​ശ​​​ദ​​​മാ​​​യ കാ​​​ര്യ​​​ങ്ങ​​​ൾ​ ല​​​ഭി​​​ക്കു​​​ന്ന​​​തി​​​നാ​​​യി സ്പാ​​​ർ​​​ക്ക് വെ​​​ബ്സൈ​​​റ്റ് സ​​​ന്ദ​​​ർ​​​ശി​​​ക്ക​​​ണ​​​മെ​​​ന്നും പൊ​​​തു​​​വി​​​ദ്യാ​​​ഭ്യാ​​​സ ഡ​​​യ​​​റ​​​ക്ട​​​ർ ഇ​​​റ​​​ക്കി​​​യ സ​​​ർ​​​ക്കു​​​ല​​​റി​​​ൽ വ്യ​​​ക്ത​​​മാ​​​ക്കു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.