ഉമ്മന്‍ ചാണ്ടിയുടെ അനുഗ്രഹം തേടി രാഹുല്‍ മാങ്കൂട്ടത്തില്‍ പുതുപ്പള്ളിയില്‍
ഉമ്മന്‍ ചാണ്ടിയുടെ അനുഗ്രഹം തേടി  രാഹുല്‍ മാങ്കൂട്ടത്തില്‍ പുതുപ്പള്ളിയില്‍
Friday, October 18, 2024 2:01 AM IST
കോ​ട്ട​യം: പാ​ല​ക്കാ​ട് നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലെ യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍ഥി രാ​ഹു​ല്‍ മാ​ങ്കൂ​ട്ട​ത്തി​ല്‍ പു​തു​പ്പ​ള്ളി​യി​ല്‍ ഉ​മ്മ​ന്‍ ചാ​ണ്ടി​യു​ടെ ക​ബ​റി​ടം സ​ന്ദ​ര്‍ശി​ച്ചു. ഇ​ന്ന​ലെ രാ​വി​ലെ​യാ​ണ് രാ​ഹു​ല്‍ പു​തു​പ്പ​ള്ളി​യി​ല്‍ എ​ത്തി​യ​ത്.

തി​രു​വ​ഞ്ചൂ​ര്‍ രാ​ധാ​കൃ​ഷ്ണ​ന്‍ എം​എ​ല്‍എ, പി.​സി. വി​ഷ്ണു​നാ​ഥ് എം​എ​ല്‍എ, കെ.​സി. ജോ​സ​ഫ്, ടോ​മി ക​ല്ലാ​നി, ജോ​ഷി ഫി​ലി​പ്പ്, ഫി​ല്‍സ​ണ്‍ മാ​ത്യൂ​സ് ഉള്‍പ്പെടെ നി​ര​വ​ധി കോ​ണ്‍ഗ്ര​സ് നേ​താ​ക്ക​ള്‍ രാ​ഹു​ലി​നൊ​പ്പം ഉ​ണ്ടാ​യി​രു​ന്നു.

രാ​ഹു​ല്‍ മാ​ങ്കൂ​ട്ട​ത്തി​ല്‍ ഉ​മ്മ​ന്‍ ചാ​ണ്ടി​യു​ടെ ക​ല്ല​റ​യി​ല്‍ എ​ത്തു​ന്ന​തി​നെ ചാ​ണ്ടി ഉ​മ്മ​ന്‍ എ​തി​ര്‍ത്തെ​ന്ന രീ​തി​യി​ല്‍ പ്ര​ചാ​ര​ണ​മു​ണ്ടാ​യി​രു​ന്നു. എ​ന്നാ​ല്‍ ഇ​തു ദൗ​ര്‍ഭാ​ഗ്യ​ക​ര​മാ​യ വാ​ര്‍ത്ത​യാ​ണെ​ന്നും ഒ​രു വാ​ര്‍ത്ത ന​ല്‍കു​​മ്പോ​ള്‍ വാ​ര്‍ത്ത​യി​ല്‍ പ​രാ​മ​ര്‍ശി​ക്ക​പ്പെ​ടു​ന്ന​വ​രോ​ട് സം​സാ​രി​ക്കാ​ന്‍ മ​ര്യാ​ദ കാ​ണി​ക്ക​ണം. വൈ​കാ​രി​ക വി​ഷ​യം വാ​ര്‍ത്ത​യാ​ക്കു​മ്പോ​ള്‍ ജാ​ഗ്ര​ത കാ​ണി​ക്ക​ണം. ത​ന്നെ​യും ചാ​ണ്ടി ഉ​മ്മ​നെ​യും ഈ ​വാ​ര്‍ത്ത ഏ​റെ വേ​ദി​പ്പി​ച്ചു​വെ​ന്നും രാ​ഹു​ല്‍ പ​റ​ഞ്ഞു.


അ​തേ​സ​മ​യം രാ​ഹു​ല്‍ മാ​ങ്കൂ​ട്ട​ത്തി​ലി​ന്‍റെ പു​തു​പ്പ​ള്ളി സ​ന്ദ​ര്‍ശ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു​യ​ര്‍ന്ന വി​വാ​ദം ദൗ​ര്‍ഭാ​ഗ്യ​ക​ര​മാ​ണെ​ന്നു ചാ​ണ്ടി ഉ​മ്മ​ന്‍ എം​എ​ല്‍എ പ​റ​ഞ്ഞു. 19നു ​പു​തു​പ്പ​ള്ളി പ​ള്ളി​യി​ല്‍ ഒ​ന്നി​ച്ചു കാ​ണാ​മെ​ന്നു ഞ​ങ്ങ​ള്‍ പ​റ​ഞ്ഞി​രു​ന്ന​താ​ണ്.

പാ​ര്‍ട്ടി പെ​ട്ടെ​ന്നു പു​തി​യ തീ​യ​തി നി​ശ്ച​യി​ക്കു​ക​യാ​യി​രു​ന്നു. പു​തു​പ്പ​ള്ളി മ​ണ്ഡ​ല​ത്തി​ലെ വി​ക​സ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു ഡ​ല്‍ഹി​യി​ല്‍ ഇ​ന്ന​ലെ​യും ഇ​ന്നു​മാ​യി ന​ട​ക്കു​ന്ന യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ക്കു​ക​യാ​ണ്.

അ​തി​നാ​ലാ​ണു രാ​ഹു​ലി​നോ​ടു പ​രി​പാ​ടി​യു​മാ​യി മു​ന്നോ​ട്ടു പോ​കാ​ന്‍ പ​റ​ഞ്ഞ​ത്. നാ​ട്ടി​ലെ​ത്തി​യാ​ല്‍ ഉ​ട​ന്‍ പാ​ല​ക്കാ​ട്ട് പ്ര​ചാ​ര​ണ​ത്തി​നി​റ​ങ്ങു​മെ​ന്നും ചാ​ണ്ടി ഉമ്മന്‍ പ്ര​തി​ക​രി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.