ഗതാഗത നിയമലംഘനം: പൊ​​തു​​ജ​​ന​​ങ്ങ​​ള്‍ക്ക് പ​​രാ​​തി ന​​ല്‍കാ​​ന്‍ ആ​​പ്പ്
ഗതാഗത നിയമലംഘനം: പൊ​​തു​​ജ​​ന​​ങ്ങ​​ള്‍ക്ക് പ​​രാ​​തി ന​​ല്‍കാ​​ന്‍ ആ​​പ്പ്
Friday, October 18, 2024 2:01 AM IST
കൊ​​ച്ചി: ക​​ണ്‍മു​​ന്നി​​ല്‍ കാ​​ണു​​ന്ന ഗ​​താ​​ഗ​​ത നി​​യ​​മ​​ലം​​ഘ​​ന​​ങ്ങ​​ള്‍ നി​​യ​​മ​​ത്തി​​നു മു​​ന്നി​​ല്‍ കൊ​​ണ്ടു​​വ​​രാ​​ന്‍ പൊ​​തു​​ജ​​ന​​ങ്ങ​​ള്‍ക്കും ഇ​​ന്നു​​മു​​ത​​ല്‍ അ​​വ​​സ​​രം. കേ​​ന്ദ്ര ഗ​​താ​​ഗ​​ത മ​​ന്ത്രാ​​ല​​യം എ​​ന്‍ഐ​​സി​​യു​​ടെ സ​​ഹാ​​യ​​ത്തോ​​ടെ ന​​വീ​​ക​​രി​​ച്ച മൊ​​ബൈ​​ല്‍ ആ​​പ്ലി​​ക്കേ​​ഷ​​ന്‍ വ​​ഴി​​യാ​​ണു പൊ​​തു​​ജ​​ന​​ങ്ങ​​ള്‍ക്ക് നി​​യ​​മ​​ലം​​ഘ​​നം റി​​പ്പോ​​ര്‍ട്ടു​​ചെ​​യ്യാ​​ന്‍ ക​​ഴി​​യു​​ക.

ആ​​പ്പി​​ന്‍റെ ഉ​​ദ്ഘാ​​ട​​നം ഇ​​ന്ന് കൊ​​ച്ചി​​യി​​ല്‍ ന​​ട​​ക്കും. രാ​​ജ്യ​​ത്ത് ആ​​ദ്യ​​മാ​​യി ഈ ​​ആ​​പ് കേ​​ര​​ള​​മാ​​ണു ന​​ട​​പ്പാ​​ക്കു​​ന്ന​​ത്. ഗ​​താ​​ഗ​​ത നി​​യ​​മലം​​ഘ​​ന​​ങ്ങ​​ള്‍ ഫോ​​ട്ടോ​​യി​​ലൂ​​ടെ​​യും വീ​​ഡി​​യോ​​യി​​ലൂ​​ടെ​​യും റി​​പ്പോ​​ര്‍ട്ട് ചെ​​യ്യാം.

ദൃ​​ശ്യ​​ങ്ങ​​ള്‍ക്കൊ​​പ്പം ജി​​പി​​എ​​സ് വി​​വ​​ര​​ങ്ങ​​ള്‍കൂ​​ടി മൊ​​ബൈ​​ലി​​ല്‍നി​​ന്ന് ഉ​​ള്‍പ്പെ​​ടു​​ത്തി​​യാ​​കും അ​​പ്‌​​ലോ​​ഡ് ചെ​​യ്യ​​പ്പെ​​ടു​​ക. പ​​രാ​​തി ന​​ല്‍കു​​ന്ന​​ത് ആ​​രാ​​ണെ​​ന്ന് ഉ​​ദ്യോ​​ഗ​​സ്ഥ​​ര്‍ക്കു​​പോ​​ലും അ​​റി​​യാ​​ന്‍ ക​​ഴി​​യാ​​ത്ത വി​​ധ​​മാ​​ണ് ആ​​പ് ക്ര​​മീ​​ക​​രി​​ച്ചി​​രി​​ക്കു​​ന്ന​​ത്. പ​​രാ​​തി ന​​ല്‍കി​​യാ​​ല്‍ മ​​റ്റു കു​​ഴ​​പ്പ​​ങ്ങ​​ള്‍ ഉ​​ണ്ടാ​​കു​​മോ​​യെ​​ന്ന് ഭ​​യ​​പ്പെ​​ടു​​ന്ന​​വ​​ര്‍ക്ക് ഇ​​ത് ഉ​​പ​​കാ​​ര​​പ്ര​​ദ​​മാ​കും.

പ്ലേ ​​സ്റ്റോ​​ര്‍ വ​​ഴി മൊ​​ബൈ​​ലി​​ല്‍ ഇ​​ന്‍സ്റ്റാ​​ള്‍ ചെ​​യ്യാ​​വു​​ന്ന ‘നെ​​ക്സ്റ്റ് ജെ​​ന്‍ എം ​​പ​​രി​​വാ​​ഹ​​ന്‍’ ആ​​പ് വ​​ഴി​​യാ​​ണു പ​​രാ​​തി അ​​യ​​ക്കേ​​ണ്ട​​ത്. ആ​​പ്പി​​ലെ ‘സി​​റ്റി​​സ​​ണ്‍ സെ​​ന്‍റി​​ന​​ല്‍’ എ​​ന്ന സെ​​ക്‌​​ഷ​​നി​​ലെ ‘റി​​പ്പോ​​ര്‍ട്ട് ട്രാ​​ഫി​​ക് വ​​യ​​ലേ​​ഷ​​ന്‍’ എ​​ന്ന ബ​​ട്ട​​ണ്‍ ക്ലി​​ക്ക് ചെ​​യ്യ​​ണം.

പ​​രാ​​തി ര​​ജി​​സ്റ്റ​​ര്‍ ചെ​​യ്യാം എ​​ന്ന വി​​ഭാ​​ഗ​​ത്തി​​ലൂ​​ടെ​​യാ​​ണ് ദൃ​​ശ്യ​​ങ്ങ​​ള്‍ പ​​ക​​ര്‍ത്തേ​​ണ്ട​​ത്. ഒ​​പ്പം വാ​​ഹ​​ന​​ത്തി​​ന്‍റെ ര​​ജി​​സ്‌​​ട്രേ​​ഷ​​ന്‍, നി​​യ​​മ​​ലം​​ഘ​​ന രീ​​തി, നി​​യ​​മ​​ലം​​ഘ​​നം ന​​ട​​ന്ന സ്ഥ​​ല​​ത്തി​​ന്‍റെ ചെ​​റു​​കു​​റി​​പ്പ്, തീ​​യ​​തി, സ​​മ​​യം, സം​​സ്ഥാ​​നം എ​​ന്നി​​വ രേ​​ഖ​​പ്പെ​​ടു​​ത്തേ​​ണ്ട​​താ​​ണ്. ര​​ജി​​സ്റ്റ​​ര്‍ ചെ​​യ്യു​​ന്ന പ​​രാ​​തി ഡ​​ല്‍ഹി​​യി​​ലെ സെ​​ര്‍വ​​റി​​ല്‍നി​​ന്ന് അ​​ത​​ത് സം​​സ്ഥാ​​ന​​ങ്ങ​​ളി​​ലേ​​ക്ക് അ​​യ​​യ്ക്കും.


കേ​​ര​​ള​​ത്തി​​ല്‍ ഇ​​തു പ​​രി​​ശോ​​ധി​​ക്കു​​ന്ന​​തി​​നാ​​യി ആ​​രം​​ഭി​​ക്കു​​ന്ന ക​​ണ്‍ട്രോ​​ള്‍ റൂ​​മി​​ല്‍നി​​ന്ന് കു​​റ്റ​​കൃ​​ത്യം ന​​ട​​ന്ന പ്ര​​ദേ​​ശ​​ത്തെ എ​​ന്‍ഫോ​​ഴ്‌​​സ്‌​​മെ​​ന്‍റ് ആ​​ര്‍ടി​​ഒ​​മാ​​ര്‍ക്ക് പ​​രാ​​തി കൈ​​മാ​​റും. ഇ​​വ​​ര്‍ മു​​ഖേ​​ന​​യാ​​കും പ​​രാ​​തി​​ക​​ളി​​ല്‍ ന​​ട​​പ​​ടി സ്വീ​​ക​​രി​​ക്കു​​ക.

സി​​റ്റി​​സ​​ണ്‍ സെ​​ന്‍റി​​നെ​​ല്‍ ആ​​പ്പ് ഉ​​ദ്ഘാ​​ട​​നം ഇ​​ന്ന്

മോ​​ട്ടോ​​ര്‍ വാ​​ഹ​​ന വ​​കു​​പ്പ് പൊ​​തു​​ജ​​ന​​ങ്ങ​​ള്‍ക്കാ​​യി ത​​യാ​​റാ​​ക്കി​​യ ‘സി​​റ്റി​​സ​​ണ്‍ സെ​​ന്‍റി​​ന​​ല്‍ ആ​​പ്പി’​​ന്‍റെ ഉ​​ദ്ഘാ​​ട​​നം ഇ​​ന്നു രാ​​വി​​ലെ 10.20ന് ​​എ​​റ​​ണാ​​കു​​ളം ജ​​വ​​ഹ​​ര്‍ലാ​​ല്‍ നെ​​ഹ്‌​​റു സ്റ്റേ​​ഡി​​യം മെ​​ട്രോ സ്റ്റേ​​ഷ​​ന്‍ നാ​​ലാം നി​​ല​​യി​​ല്‍ ന​​ട​​ക്കു​​ന്ന ച​​ട​​ങ്ങി​​ല്‍ മ​​ന്ത്രി കെ.​​ബി. ഗ​​ണേ​​ഷ്‌​​കു​​മാ​​ര്‍ നി​​ര്‍വ​​ഹി​​ക്കും.

ഉ​​മാ തോ​​മ​​സ് എം​​എ​​ല്‍എ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ക്കും. ഗ​​താ​​ഗ​​ത ക​​മ്മീ​​ഷ​​ണ​​ര്‍ നാ​​ഗ​​രാ​​ജു, മേ​​യ​​ര്‍ എം. ​​അ​​നി​​ല്‍കു​​മാ​​ര്‍, ഹൈ​​ബി ഈ​​ഡ​​ന്‍ എം​​പി, ടി.​​ജെ. വി​​നോ​​ദ് എം​​എ​​ല്‍എ തു​​ട​​ങ്ങി​​യ​​വ​​ര്‍ പ​​ങ്കെ​​ടു​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.