മുനമ്പം പ്രദേശവാസികളുടെ താത്പര്യം സംരക്ഷിക്കും: മന്ത്രി വി. അബ്ദുറഹിമാന്‍
മുനമ്പം പ്രദേശവാസികളുടെ താത്പര്യം  സംരക്ഷിക്കും: മന്ത്രി വി. അബ്ദുറഹിമാന്‍
Friday, October 18, 2024 2:01 AM IST
കൊ​​ച്ചി: വൈ​​പ്പി​​ന്‍, മു​​ന​​മ്പം പ്ര​​ദേ​​ശ​​വാ​​സി​​ക​​ളു​​ടെ വീ​​ടും സ്വ​​ത്തും സം​​ര​​ക്ഷി​​ക്കു​​ന്ന കാ​​ര്യ​​ത്തി​​ല്‍ സ​​ര്‍ക്കാ​​ര്‍ അ​​വ​​രോ​​ടൊ​​പ്പ​​മാ​​ണെ​​ന്ന് മ​​ന്ത്രി വി. ​​അ​​ബ്ദു​​റ​​ഹി​​മാ​​ന്‍. എ​​ന്നാ​​ല്‍ വി​​ഷ​​യം കോ​​ട​​തി​​യു​​ടെ പ​​രി​​ഗ​​ണ​​ന​​യി​​ലാ​​യ​​തി​​നാ​​ല്‍ സ​​ര്‍ക്കാ​​രി​​ന് ഇ​​പ്പോ​​ള്‍ അ​​ന്തി​​മ നി​​ല​​പാ​​ട് സ്വീ​​ക​​രി​​ക്കാ​​നാ​​കി​​ല്ല. ഒ​​രാ​​ളെ​​യും ത​​ങ്ങ​​ളു​​ടെ വാ​​സ​​സ്ഥ​​ല​​ത്തു​​നി​​ന്ന് പു​​റ​​ത്താ​​ക്കി​​ല്ല.

ആ​​വ​​ശ്യ​​മെ​​ങ്കി​​ല്‍ കോ​​ട​​തി​​വി​​ധി​​ക്കു വി​​ധേ​​യ​​മാ​​യി വ​​സ്തു​​വി​​ന്‍റെ യ​​ഥാ​​ര്‍ഥ ഉ​​ട​​മ​​സ്ഥ​​ര്‍ക്ക് റ​​വ​​ന്യു രേ​​ഖ​​ക​​ള്‍ ന​​ല്‍കാ​​നു​​ള്ള ന​​ട​​പ​​ടി സ്വീ​​ക​​രി​​ക്കും. കോ​​ട​​തി​​വി​​ധി ഇ​​പ്പോ​​ഴു​​ള്ള കൈ​​വ​​ശ​​ക്കാ​​ര്‍ക്ക് എ​​തി​​രാ​​കു​​ന്ന പ​​ക്ഷം വ​​ഖ​​ഫ് നി​​യ​​മ​​ങ്ങ​​ളു​​ടെ ച​​ട്ട​​ക്കൂ​​ടി​​ന​​ക​​ത്തു​​നി​​ന്ന് ന്യാ​​യ​​മാ​​യ പ​​രി​​ഹാ​​രം കാ​​ണു​​മെ​​ന്നും മ​​ന്ത്രി അ​​റി​​യി​​ച്ചു.


പ്ര​​ദേ​​ശ​​ത്ത് വ​​ര്‍ഗീ​​യ​​ത ധ്രു​​വീ​​ക​​ര​​ണം ഉ​​ണ്ടാ​​ക്കാ​​നു​​ള്ള ശ്ര​​മ​​ത്തെ ക​​രു​​തി​​യി​​രി​​ക്ക​​ണം. പ്ര​​ദേ​​ശ​​വാ​​സി​​ക​​ളു​​ടെ ന്യാ​​യ​​മാ​​യ ആ​​വ​​ശ്യ​​ങ്ങ​​ളും സാ​​മു​​ദാ​​യി​​ക മൈ​​ത്രി​​യും സം​​ര​​ക്ഷി​​ക്കാ​​നു​​ള്ള ന​​ട​​പ​​ടി​​ക​​ള്‍ സ​​ര്‍ക്കാ​​ര്‍ സ്വീ​​ക​​രി​​ക്കു​​മെ​​ന്നും മ​​ന്ത്രി അ​​റി​​യി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.