പാലക്കാടിളക്കി രാ​ഹു​ൽ ഷോ
പാലക്കാടിളക്കി രാ​ഹു​ൽ ഷോ
Friday, October 18, 2024 2:01 AM IST
പാ​​​ല​​​ക്കാ​​​ട്: യു​​​ഡി​​​എ​​​ഫ് സ്ഥാ​​​നാ​​​ര്‍​ഥി രാ​​​ഹു​​​ല്‍ മാ​​​ങ്കൂ​​​ട്ട​​​ത്തി​​​ലി​​​നു മ​​​ണ്ഡ​​​ല​​​ത്തി​​​ൽ ഉ​​​ജ്വ​​​ല ​സ്വീ​​​ക​​​ര​​​ണം. പു​​​തു​​​പ്പ​​​ള്ളി​​​യി​​​ൽ ഉ​​​മ്മ​​​ന്‍​ചാ​​​ണ്ടി​​​യു​​​ടെ ക​​​ല്ല​​​റ സ​​​ന്ദ​​​ര്‍​ശി​​​ച്ച​​​ശേ​​​ഷം പാ​​​ല​​​ക്കാ​​​ട്ടെ​​​ത്തി​​​യ രാ​​​ഹു​​​ല്‍ ജി​​​ല്ലാ കോ​​​ൺ​​​ഗ്ര​​​സ് ക​​​മ്മി​​​റ്റി ഓ​​​ഫീ​​​സി​​​ലെ​​​ത്തി നേ​​​താ​​​ക്ക​​​ളെ സ​​​ന്ദ​​​ര്‍​ശി​​​ച്ചു.

കെ​​​പി​​​സി​​​സി പ്ര​​​സി​​​ഡ​​​ന്‍റ് കെ. ​​​സു​​​ധാ​​​ക​​​ര​​​ന്‍, പ്ര​​​തി​​​പ​​​ക്ഷ​​​നേ​​​താ​​​വ് വി.​​​ഡി. സ​​​തീ​​​ശ​​​ന്‍, എം​​​പി​​​മാ​​​രാ​​​യ വി.​​​കെ. ശ്രീ​​​ക​​​ണ്ഠ​​​ന്‍, ഷാ​​​ഫി പ​​​റ​​​മ്പി​​​ല്‍, ഡി​​​സി​​​സി പ്ര​​​സി​​​ഡ​​​ന്‍റ് എ. ​​​ത​​​ങ്ക​​​പ്പ​​​ന്‍ തു​​​ട​​​ങ്ങി നി​​​ര​​​വ​​​ധി നേ​​​താ​​​ക്ക​​​ള്‍ രാ​​​ഹു​​​ലി​​​നെ സ്വീ​​​ക​​​രി​​​ച്ചു.

മു​​​തി​​​ര്‍​ന്ന നേ​​​താ​​​ക്ക​​​ളു​​​ടെ അ​​​നു​​​ഗ്ര​​​ഹം വാ​​​ങ്ങി​​​യ​​​ശേ​​​ഷം രാ​​​ഹു​​​ല്‍ റോ​​​ഡ്ഷോ​​​യി​​​ലൂ​​​ടെ മ​​​ണ്ഡ​​​ല​​​ത്തി​​​ലെ പ്ര​​​ചാ​​​ര​​​ണ​​​ത്തി​​​നും തു​​​ട​​​ക്കം കു​​​റി​​​ച്ചു. താ​​​രേ​​​ക്കാ​​​ട് മോ​​​യ​​​ന്‍ ഗേ​​​ള്‍​സ് സ്‌​​​കൂ​​​ള്‍ പ​​​രി​​​സ​​​ര​​​ത്തു​​​നി​​​ന്ന് തു​​​റ​​​ന്ന ജീ​​​പ്പി​​​ല്‍ തു​​​ട​​​ങ്ങി​​​യ റോ​​​ഡ്ഷോ സു​​​ല്‍​ത്താ​​​ന്‍​പേ​​​ട്ട ജം​​​ഗ്ഷ​​​ന്‍ വ​​​ഴി സ്റ്റേ​​​ഡി​​​യം ബ​​​സ് സ്റ്റാ​​​ന്‍​ഡി​​​ല്‍ സ​​​മാ​​​പി​​​ച്ചു. രാ​​​ഹു​​​ല്‍ മാ​​​ങ്കൂ​​​ട്ട​​​ത്തി​​​ലി​​​നൊ​​​പ്പം ഷാ​​​ഫി പ​​​റ​​​മ്പി​​​ലും ജീ​​​പ്പി​​​ല്‍ അ​​​ക​​​മ്പ​​​ടി​​​സേ​​​വി​​​ച്ച​​​പ്പോ​​​ള്‍ നൂ​​​റു​​​ക​​​ണ​​​ക്കി​​​നു യു​​​ഡി​​​എ​​​ഫ് പ്ര​​​വ​​​ര്‍​ത്ത​​​ക​​​രാ​​​ണ് റോ​​​ഡ്ഷോ​​​യി​​​ൽ അ​​​ണി​​​നി​​​ര​​​ന്ന​​​ത്.


യൂ​​​ത്ത് കോ​​​ണ്‍​ഗ്ര​​​സ് സം​​​സ്ഥാ​​​ന ഉ​​​പാ​​​ധ്യ​​​ക്ഷ​​​ന്‍ അ​​​ബി​​​ന്‍ വ​​​ര്‍​ക്കി​​​യും യൂ​​​ത്ത് ലീ​​​ഗ് നേ​​​താ​​​വ് പി.​​​കെ. ഫി​​​റോ​​​സും രാ​​​ഹു​​​ലി​​​നൊ​​​പ്പം ജീ​​​പ്പി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്നു.

പാ​​​ല​​​ക്കാ​​​ട് മ​​​ണ്ഡ​​​ല​​​ത്തി​​​നു​​​ പു​​​റമേ ജി​​​ല്ല​​​യു​​​ടെ വി​​​വി​​​ധ​​​ ഭാ​​​ഗ​​​ങ്ങ​​​ളി​​​ല്‍​നി​​​ന്നും കോ​​​ണ്‍​ഗ്ര​​​സ് പ്ര​​​വ​​​ര്‍​ത്ത​​​ക​​​രെ​​​ത്തി​​​യി​​​രു​​​ന്നു. സ്റ്റേ​​​ഡി​​​യം ബ​​​സ് സ്റ്റാ​​​ന്‍​ഡ് പ​​​രി​​​സ​​​ര​​​ത്തു ന​​​ട​​​ന്ന സ​​​മാ​​​പ​​​ന​​​ത്തി​​​ല്‍ കെ​​​പി​​​സി​​​സി പ്ര​​​സി​​​ഡ​​​ന്‍റ് കെ. ​​​സു​​​ധാ​​​ക​​​ര​​​നും വി.​​​ഡി. സ​​​തീ​​​ശ​​​നും പ്ര​​​സം​​​ഗി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.